Politics

പിണറായി വിജയന് പ്രതിപക്ഷ നേതാവായി തുടരാൻ ധാർമികമായി അവകാശം ഇല്ലെന്ന് പി കെ ഫിറോസ് എംഎൽഎ

കോഴിക്കോട്: പിണറായി വിജയന് പ്രതിപക്ഷ നേതാവായി തുടരാൻ ധാർമികമായി അവകാശം ഇല്ലെന്ന് പി കെ ഫിറോസ് എംഎൽഎ . മടിയിൽ കനം ഉണ്ട്. പിണറായിക്ക് ഭയം ഉണ്ട്.

അന്വേഷണ ഏജൻസി റിപ്പോർട്ട് പുറത്ത് വന്ന സ്ഥിതിക്ക് രാജിവെയ്ക്കണം. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. പൊലീസ് കൃത്യമായി അന്യേഷണം നടത്തട്ടേയെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

അതേസമയം പരവതാനി വിരിച്ച് അതിലൂടെ വന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ ആ തരത്തില്‍ ഉയര്‍ന്നിട്ടില്ല.

ഇഡിക്ക് തന്നെ പഴിചാരണം. അതിന് പറ്റുന്ന ഒന്നും അവര്‍ക്ക് കിട്ടുന്നില്ല. അവരെ നിയന്ത്രിക്കുന്നവര്‍ പറയുന്നതാകാം അവര്‍ ചെയ്യുന്നത്.

തനിക്കെതിരെ രാഷ്ട്രീയമായി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സിപിഐഎം മാന്നാര്‍ ഏരിയാ കമ്മിറ്റി ഓഫീസിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. പഠനശേഷം ഏറെക്കാലം വീണ ലോകപ്രശസ്തമായ ഒറാക്കിള്‍ കമ്പനിയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് വിവാഹത്തോട് അനുബന്ധിച്ചാണ് ആ ജോലി വിട്ടത്.

പിന്നീട് പല വിദേശ സ്ഥാപനങ്ങളിലും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. വീണയുടെ കമ്പനി നല്‍കിയത് സേവനമാണ്. വീണയുടെ കമ്പനിക്കെതിരെ മത തീവ്രവാദ ബന്ധം വരെ ആരോപിച്ചു.

വീണയുടെ കമ്പനി നല്‍കിയ സേവനത്തിന് സിഎംആര്‍എല്‍ കമ്പനി നല്‍കിയ പ്രതിഫലം രേഖപ്രകാരമുള്ളതാണ്. അതില്‍ രഹസ്യമൊന്നുമില്ല. നികുതി കൃത്യമായി അടച്ചിട്ടുള്ളതുമാണ്.

രേഖപ്രകാരം ഒരു കമ്പനി നല്‍കിയ പ്രതിഫലമാണ് ഇപ്പോള്‍ ആരോപണമായി ഉന്നയിക്കുന്നത്. ആ ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭര്‍ത്താവ് അല്ല. പിന്നീടാണ് റിയാസ് വീണയുടെ ഭര്‍ത്താവ് ആകുന്നത്.

അന്ന് ലഭിച്ച പണം റിയാസ് എങ്ങനെ കടത്തുമെന്നും പിണറായി ചോദിച്ചു.

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...