Cinema & Culture

ഷാഫിയുടെ ഓർമയിൽ വികാരാധീനനായി റാഫി

തന്നെ സിനിമയിൽ എത്തിച്ചത് ഷാഫിയാണെന്ന് സംവിധായകൻ റാഫി. തന്റെ സഹോദരനായതുകൊണ്ട് സിനിമയിലേക്ക് വന്ന് സംവിധായകനായി എന്നാണ് ഷാഫി അറിയപ്പെടുന്നത്. എന്നാൽ,തന്നെ സിനിമയിൽ എത്തിക്കാൻ കുടുംബത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായും ഏറ്റെടുത്തത് ഷാഫിയാണെന്നും റാഫി അഭിപ്രായപ്പെട്ടു. . ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് പുരസ്‌കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു റാഫി.'കളങ്കാവൽ' സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസിനാണ് പ്രഥമ പുരസ്‌കാരം. ചടങ്ങിൽ സംസാരിക്കവെ റാഫി വേദിയിൽ വികാരാധീനനായി പൊട്ടിക്കരഞ്ഞു. 'ഒരു കൊല്ലം ആയെങ്കിലും ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഒരു വർഷം കഴിഞ്ഞതായിട്ടല്ല ഓരോ ദിവസവും വീണ്ടും വീണ്ടും ആവർത്തിക്കുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്. ഷാഫിയെ കുറിച്ച് പറയുമ്പോൾ പൊതുവേ, റാഫിയുടെ സഹോദരനായതുകൊണ്ട് സിനിമയിലേക്ക് വന്നു, അങ്ങനെ സംവിധായകനായി എന്നാണ് അറിയപ്പെടുന്നത്. പക്ഷേ സത്യത്തിൽ എന്നെ സിനിമയിൽ എത്തിച്ചത് ഷാഫിയാണ്', റാഫി പറഞ്ഞു. 'ഷാഫി എനിക്കെന്നും ധൈര്യമായിരുന്നു. 100% വിശ്വസിക്കാവുന്ന ആളാണ്. എന്തു കാര്യത്തിലും പാറ പോലെ ഉറച്ചു എന്റെ കൂടെനിൽക്കും. ഞാൻ എന്റെ കുട്ടികളോട് പറയുമായിരുന്നു, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് ചാച്ചന്റെ അടുത്ത് പോകാമെന്ന്. ഇപ്പോ അവൻ പോയി കഴിഞ്ഞു അവന്റെ മക്കൾ എന്നോട് പറയുകയാണ്, അവന് എന്തെങ്കിലും സംഭവിച്ചാൽ ഇക്ക പറയുന്നതുകേട്ടുവേണം മുന്നോട്ടു പോകാൻ എന്ന് പറഞ്ഞിരിന്നുവെന്ന്. . ആ ധൈര്യവും അവൻ ബാക്കി വെച്ച കലപ്പില്ലാത്ത സ്‌നേഹവും വിശ്വാസവും അടുത്ത തലമുറയിലേക്ക് കൂടി എത്തിച്ചിട്ടാണ് അവൻ മടങ്ങിയത്', സംവിധായകൻ കൂട്ടിച്ചേർത്തു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...