Education

'ദി ലൂമിനസ് ത്രെഡ് ' ആൾ സെയിന്‍റസ് കോളേജിൽ പ്രകാശനം ചെയ്തു

തിരുവനന്തപുരം : ആൾ സെയിന്‍റസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സാഹിത്യസംഘടന തയ്യാറാക്കിയ ‘ദി ലൂമിനസ് ത്രെഡ്’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. കവിയും എഴുത്തുകാരനുമായ ഗോപീകൃഷ്ണൻ കൊട്ടൂർ പുസ്തകത്തിന്‍റെ ആദ്യ പ്രതി കോർപ്പറേറ്റ് സൈക്കോളജിസ്റ്റ്, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയും ആത്മസൂത്ര ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ മാനേജിങ് ഡയറക്ടറുമായ സിന്ധു നന്ദകുമാറിന് നൽകി പ്രകാശനം ചെയ്തു. പുസ്തകം ഏറ്റു വാങ്ങിയ ശേഷം പുസ്തക പ്രസിദ്ധീകരണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഓരോത്തരും പുസ്തകങ്ങൾ എങ്ങനെ പ്രസിദ്ധീകരിക്കണമെന്നതിനെ കുറിച്ചും സിന്ധു നന്ദകുമാർ കോളേജ് വിദ്യാര്ഥിനികളോട് സംസാരിച്ചു.

ആൾ സെയിന്‍റസ് കോളെജ് ഇംഗ്ലീഷ് വിഭാഗം മേധാവി സോണിയ ജെ നായർ

ഫാക്കൽട്ടി കോ-ഓർഡിനേറ്റർമാരായ ജോവിത ജസ്റ്റിൻ, സെലീന ജെയിംസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു


more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...