Business

സ്വർണവില റെക്കോർഡ് കുതിപ്പിൽ ; പവന് ഒരുലക്ഷം കടന്നു.

കൊച്ചി : കേരളത്തിൽ തുടർച്ചയായി സ്വർണവില കുതിച്ചുയരുന്നു. ഇന്നലെയും ഇന്നുമായി വൻ വില വർധനയാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. വിപണികളുടെ അതിർവരമ്പുകൾ ലംഘിച്ചു സ്വർണവില കുതിക്കുകയാണ്. അതുപോലെ ആവശ്യക്കാരും ഏറി വരികയാണ്. കേരളത്തിൽ ഇന്ന് 440 രൂപയാണ് ഒരു പവൻ സ്വർണത്തിനു ഉയർന്നത്. 101800 ആണ് ഒരു പവൻ സ്വർണത്തിന്റെ വില. സ്വർണത്തോടൊപ്പം വെള്ളി ആഭരണങ്ങൾക്കും വില ഉയരുന്നുണ്ട്. ഒരു ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വെള്ളിയുടെ വില.

കൊളംബിയ, ക്യൂബ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ അമേരിക്ക നടത്തിയ ഭീഷണിയും ചൈന തായ്‌വാനിൽ ഇടപെടുമെന്ന് അഭ്യുഹമാണ് സ്വർണവിലയിൽ ആശങ്ക സൃഷിടിക്കുന്നത്. അമേരിക്ക വെനസ്വലയിൽ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയതും നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഇറാനിലെ ആഭ്യന്തര സംഘർഷങ്ങളും സ്വർണവിപണിയിൽ ഏറെ വെല്ലുവിളി സൃഷ്‌ടിക്കുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...