Politics

വീണാ ജോർജിനെതിരെ ആക്രമണം : മർദനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പോലീസ്

കണ്ണൂർ : റെയിൽവേ സ്റ്റേഷനിൽ വച്ച് ഉണ്ടായ കെഎസ്‌യു ആക്രമണത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് ആക്രമം നേരിട്ടിട്ടില്ലെന്നു പോലീസ്. ഉത്തരമേഖലാ ഡിഐജിയ്ക്കും സിറ്റി പൊലീസ് കമ്മീഷണർക്കും നൽകിയിട്ടുള്ള വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നും സിസി ടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

മന്ത്രി സമരക്കാർക്കെതിരെ പ്രതികരിച്ചപ്പോൾ അനുനയിക്കാൻ ശ്രമിച്ചു എന്നാണ് സ്പെഷ്യൽ ബ്രാഞ്ചിലും പോലീസുകാർ നൽകിയ റിപ്പോർട്ട്. റെയിൽവേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം നടക്കുന്നില്ല.

പരിക്ക് ഭേദമായതിനെ തുടർന്ന് പുലർച്ചെ 4 മണിക്ക് മന്ത്രിയും സംഘവും റോഡ് മാർഗം തിരുവനന്തപുരത്തേക്ക് തിരിച്ചു. തുടർ ചികിത്സ തിരുവനന്തപുരത്തേക്ക് മാറ്റാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...