Sports

ടി20 സെമിയിൽ വിജയിക്കാൻ കഴിയാത്തതിന് പാക് താരങ്ങൾക്ക് 50ലക്ഷം പിഴയിട്ട് ക്രിക്കറ്റ് ബോർഡ്

ലാഹോർ : ടി20 ലോകകപ്പിൽ സെമിയിൽ എത്താനാകാതെ പരാജയപ്പെട്ടതിന് പാക് താരങ്ങൾക്ക് 50ലക്ഷം രൂപ പിഴയിട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയ്‌ക്കെതിരെയായ മത്സരത്തിൽ തോറ്റതിന് പിന്നാലെയാണ് ഈ നടപടി. ഒരോ താരങ്ങൾക്കും 50ലക്ഷം പിഴയിട്ടുണ്ട്.

ടൂർണമെന്റിലെ ടീമിന്‍റെ പ്രകടനത്തിൽ ബോർഡ് അംഗങ്ങൾ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ പല മത്സരങ്ങളിലും പാകിസ്ഥാന് നല്ല പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൽ മുൻ താരങ്ങൾ അടക്കം പലരും കടുത്ത വിമർശനങ്ങൾ രേഖപ്പെടുത്തിയിരുന്നു.

സൂപ്പർ എട്ടിൽ സെമി സാധ്യത മാറിമറിഞ്ഞ ഗ്രൂപ്പിൽ പാകിസ്താന് അവസാനമത്സരം വരെ സെമി സാധ്യതയുണ്ടായിരുന്നു. ന്യൂസിലന്‍റെനോട് ഇംഗ്ലണ്ട് തോറ്റത് പാകിസ്താന് സെമി സാധ്യത തുറന്നിരുന്നു. എന്നാൽ ശ്രീലങ്ക തോറ്റാൽ പാകിസ്ഥാന് 2പോയിന്റ് ആകും. എന്നാൽ ശ്രീലങ്ക കിവീസിനോട് തോറ്റത് പാകിസ്ഥാന്‍റെ സെമി സാധ്യത തള്ളി കളഞ്ഞു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...