Technology

40-ാമത് സ്മാർട്ട്ഫോൺ സേവന കേന്ദ്രം ആരംഭിച്ചു സാംസങ്; കേരളത്തിലെ സേവന ശൃംഖല ശക്തിപ്പെടുത്തുന്നു

പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, കേരളത്തിൽ തങ്ങളുടെ 40-ാമത് സ്മാർട്ട്ഫോൺ സേവന കേന്ദ്രം ആരംഭിച്ചതായി അറിയിച്ചു. എറണാകുളത്തെ ലുലു മാളിന് സമീപം ഇടപ്പള്ളിയിലാണ് പുതിയ പ്രീമിയം സേവന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഈ പുതിയ കേന്ദ്രം ആരംഭിക്കുന്നതോടെ, സംസ്ഥാനത്തെ സാംസങ് എക്സ്പീരിയൻസ് സ്റ്റോറുകളിലെ 10 സേവന വിഭാഗങ്ങൾ ഉൾപ്പെടെ, കേരളത്തിലെ മൊത്തം സാംസങ് സേവന കേന്ദ്രങ്ങളുടെ എണ്ണം 50 ആയി ഉയർന്നു. പരമ്പരാഗത സേവന കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആധുനിക സൗകര്യങ്ങളുള്ള ഒരു ലോഞ്ച് ശൈലിയിലാണ് പുതിയ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങളും, വയർലെസ് ചാർജിങ് സ്റ്റേഷനുകളും, വലിയ ഡിജിറ്റൽ ഡിസ്പ്ലേകളും ഒരുക്കിയിട്ടുണ്ട്. കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി, ഉപഭോക്താക്കൾക്ക് ഓൺലൈനായി അപ്പോയിൻ്റ്മെൻ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. സ്മാർട്ട്ഫോണുകളുടെ പ്രശ്നങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി അത്യാധുനിക ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...