Kerala

ശ്രീ പത്മനാഭ സ്വാമി ക്ഷേത്തിന്‍റെ മൂല ബിംബത്തിന്‍റെ പുനരുദ്ധാരണം : ചടങ്ങുകൾ മാർച്ച് 8ന് ആരംഭിക്കും

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിലെ മൂലബിംബത്തിന്‍റെ യും 30 പരിവാര ദേവതകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ മാർച്ച് 8ന് ആരംഭിക്കും. 275 വർഷങ്ങൾക്ക് മുൻപ് നിർമിതമായതായി എന്ന് കരുതപ്പെടുന്ന ശ്രീ പത്മനാഭസ്വാമിയുടെ മൂലബിംബത്തിനും ക്ഷേത്രത്തിലെ ഏകദേശം 30 പരിവാരദേവതകളുടെ ബിംബങ്ങൾക്കും കാലക്രമേണ ഉണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് 2026 ഫെബ്രുവരി 20ന് കരാർ അനുവദിച്ചതായും അധികൃതർ വ്യക്തമാക്കി.

മൂലബിംബത്തിന്‍റെയും പരിവാരദേവതകളുടെയും ബിംബങ്ങളുടെ പുനരുദ്ധാരണത്തിനായി വിവിധ ആചാരാനുഷ്ഠാനങ്ങൾ നടത്തും. ഏകദേശം 200-ഓളം സ്വാമിമാർ, തന്ത്രിമാർ, വേദപണ്ഡിതർ, ശില്പികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുക. പുനർ നിർമ്മാണം നടത്തുന്നതിനായി എ ആർ ദുരൈ കൃഷ്ണ സ്വാമി, തിരുകോഷ്ടിയൂർ മാധവൻ എന്നിവരെ ശില്പികളായി തിരഞ്ഞെടുത്തു.

ഇവരുമായി ഔപചാരിക കരാറിൽ ഒപ്പിട്ടുണ്ട്. ചടങ്ങുകളുടെ ഭാഗമായി മാർച്ച് 8ന് രാവിലെ 10:30ന് ക്ഷേത്രത്തിലെ കിഴക്കേ നടയ്ക്ക് സമീപമുള്ള വേദഭവനത്തിൽ പ്രത്യേക ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രത്തിലെ പതിവ് ചടങ്ങുകൾക്ക് തടസ്സമില്ലാതെ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

നിർമാണത്തിനായുള്ള മൃത്ത്, തുടങ്ങിയ പദാർത്ഥങ്ങൾ ശില്പി എ ആർ ദുരൈ കൃഷ്ണ സ്വാമി, പടിഞ്ഞാറേ മഠം സ്വാമിയാർ,എട്ടരയോഗക്കാർ ക്ഷേത്ര ഭരണ സമിതി ചെയർമാൻ, ഉപദേശക സമിതി ചെയർമാൻ, ഭരണ ഉപദേശക സമിതി അംഗങ്ങൾ എക്സിക്യൂട്ടിവ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയ്ക്ക് കൈമാറുന്നതാണ് പ്രധാന ചടങ്ങ്.

ഭക്തർ ക്ഷേത്രത്തിലെത്തുമ്പോൾ നിർദ്ദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്നും, ചടങ്ങുകൾ വിജയകരമായി നടത്തുന്നതിനായി എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നുവെന്നും ക്ഷേത്ര അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.


more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...