Politics

മഹാ പഞ്ചായത്തിൽ പങ്കെടുത്ത് രാഹുൽ രാഹുൽ ഗാന്ധി ; ശ്രദ്ധാ കേന്ദ്രമായി അയിഷ പോറ്റി

കൊല്ലം ∙ സി പി എം വിട്ടു കോൺഗ്രസിൽ ചേർന്ന മുൻ എം എൽ എ അയിഷ പോറ്റി എറണാകുളത്ത് മറൈൻ ഡ്രൈവിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത മഹാ പഞ്ചായത്തിൽ ശ്രദ്ധാ കേന്ദ്രമായി. കോൺഗ്രസിന്റെ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ രാഹുൽ ഗാന്ധിക്കു സമീപം തന്നെ രണ്ടാം നിരയിൽ തന്നെ അയിഷ പോറ്റിക്ക് ഇരിപ്പിടം ഒരുക്കിയിരുന്നു. സണ്ണി ജോസഫ് എം എൽ എ അയിഷ പോറ്റിയെ രാഹുൽ ഗാന്ധിക്കു പരിചയപ്പെടുത്തി.


എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, പ്രവർത്തക സമിതി അംഗങ്ങളായ കൊടിക്കുന്നിൽ സുരേഷ് എം പി, രമേശ് ചെന്നിത്തല എം എൽ എ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുടെ സാന്നിധ്യത്തിൽ രാഹുൽ ഗാന്ധിയ്ക്ക് അയിഷ പോറ്റി ഷാൾ അണിയിച്ചു. സിപിഎമ്മിന്റെ സ്ത്രീവിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകൾ തുറന്നു കാട്ടുന്നതിൽ അവർക്കു നിർണായക പങ്കുണ്ടാകുമെന്നും കോൺഗ്രസ്സ് നേതൃത്വം അറിയിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...