Crime

രാഹുൽ മാങ്കുട്ടത്തിൽ സൈക്കോപാത്ത്, പല തവണ ബലാത്സംഗം ചെയ്തു : ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ

കൊച്ചി : രാഹുൽ മാങ്കുട്ടത്തിലിനെതിരെ കടുത്ത പരാമർശങ്ങളുമായി ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുലിന്‍റെ ജാമ്യം നിയമ വിരുദ്ധമാണെന്ന് ചൂണ്ടി കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. രാഹുലിനെ പോലുള്ള സൈക്കോപ്പാത്തിന് ജാമ്യം നൽകിയാൽ തങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് ഹർജിയിൽ പറയുന്നു.

രാഹുൽ തന്നെ പലവട്ടം ബലാത്സം​ഗം ചെയ്തു. ഗർഭിണി ആയിരിക്കെയും ബലാത്സം​ഗം ആവർത്തിച്ചെന്നും യുവതി പറയുന്നു. ജാമ്യ വേളയിൽ ഹൈക്കോടതി മിനി ട്രയൽ നടത്തിയത്‌ നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഗർഭഛിദ്രത്തിന് താൻ സന്നദ്ധത ആയിരുന്നില്ല. ഭീഷണിയിലൂടെയാണ് സമ്മതിപ്പിച്ചതെന്ന് അതിജീവിത പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായി അറിയാം.

രാഹുലിന് സാമൂഹ്യ വിരുദ്ധ സംഘടനകളുമായി ബന്ധമുണ്ടെന്ന് യുവതി ഹർജിയിൽ ആരോപിക്കുന്നു. കേസ് അന്വേഷണത്തിന്‍റെ ഘട്ടത്തിലാണെന്നും അതിനാൽ പരാതിക്കാരിയ്ക്ക് എതിരായ പരാമർശങ്ങൾ അനുചിതവും നിയമവിരരുദ്ധവുമാണെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നുമുള്ള നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലുമായിരുന്നു ഹൈക്കോടതി ഉപാധികളോടെ രാഹുലിന് മുൻകൂർജാമ്യം അനുവദിച്ചത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...