Health

സവിശേഷമായ സമഗ്ര ചികിത്സകളുമായി സഞ്ജീവനം ആയുർവേദ ഹോസ്പിറ്റൽ

ആയുർവേദത്തിന്റെ അതിസമ്പന്നമായ അറിവുകൾക്കൊപ്പം മോഡേൺ മെഡിസിന്റെ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഫലസിദ്ധിയുള്ള ആയുർവേദ ചികിത്സ ലഭ്യമാക്കുന്ന മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയാണ് കൊച്ചിയിലെ സഞ്ജീവനം ആയുർവേദ ഹോസ്പിറ്റൽ.കാക്കനാടിനടുത്ത് പള്ളിക്കരയിലുള്ള സഞ്ജീവനം ആയുർവേദ പാരമ്പര്യത്തിൽ അധിഷ്ടിതമായ ചികിത്സാവിധികളാണ് പിന്തുടരുന്നത്. എന്നാൽ വേദന കുറയ്ക്കുന്നതിനും സ്വാസ്ഥ്യത്തിനും രോഗനിർണയത്തിനുമായി മോഡേൺ മെഡിസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു. ഈ ഉൾച്ചേർക്കലും മൾട്ടിസ്‌പെഷ്യാലിസൗകര്യങ്ങളുമാണ്, കേരളത്തിലെ മറ്റ് ആയുർവേദ ആശുപത്രികളിൽ നിന്നും സഞ്ജീവനത്തെ വേറിട്ടുനിർത്തുന്നത്. അതിനു പുറമേ, ഓരോ രോഗിയുടെയും സവിശേഷതകൾക്കനുസരിച്ചുള്ള കസ്റ്റമൈസ്ഡ് ആയചികിത്സാപദ്ധതികളും ആണ് സഞ്ജീവനത്തിൽ ലഭ്യമാക്കുന്നത്. അനസ്‌തേഷ്യ നൽകിക്കൊണ്ട് പൈൽസ്, ഫിസ്റ്റുല, ഫിഷർ ചികിത്സ,പൈൽസ്, ഫിസ്റ്റുല, ഫിഷർ പോലുള്ള എയ്‌നോറെക്ടൽ രോഗങ്ങൾക്ക് ആയുർവേദത്തിലെ ക്ഷാരസൂത്ര എന്ന ചികിത്സ അങ്ങേയറ്റം ഫലപ്രദമാണ്. ക്ഷാരസൂത്ര ചെയ്താൽ രോഗം വീണ്ടും വരാനുള്ള സാധ്യത താരതമ്യേന കുറവാണ്. ഏത് രോഗത്തിനും ഫലപ്രദവും സമഗ്രവുമായ ചികിത്സ ലഭ്യമാക്കുന്ന ആറ് ഡിപ്പാർട്ടുമെന്റുകൾ സഞ്ജീവനം ആയുർവേദ ഹോസ്പിറ്റലിൽ ഉണ്ട്. ജനറൽ മെഡിസിൻ ആൻഡ് ന്യൂറോളജി, വിമെൻസ് ഹെൽത്ത് ആൻഡ് ഗൈനക്കോളജി, എയ്‌നോറെക്ടൽ ആൻഡ് സ്‌പോർട്‌സ് മെഡിസിൻ, വെൽനെസ് ആൻഡ് റീജുവനേഷൻ. ആയുർവേദിക് പീഡിയാട്രിക്‌സ്, ആയുർവേദിക് ഒഫ്താൽമോളജി ആൻഡ് ഇഎൻടി എന്നിവയാണ് ആ ഡിപ്പാർട്ട്‌മെന്റുകൾ.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...