Kerala

കേന്ദ്രം സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചന : ഡിപിആർ പുതുക്കാൻ കെ റെയിൽ എംഡിയ്ക്ക് നിർദേശം

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതി കേന്ദ്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചന. ഡിപിആർ പുതുക്കാൻ കെറെയിൽ എംഡിയ്ക്ക് നിർദേശം നൽകി. തിരുവനന്തപുരം-കാസർഗോഡ് ആർആർടിഎസ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ നിർദേശവുമായി കേന്ദ്രം രം​ഗത്തെത്തിയത്.

കെ റെയിൽ അധികൃതർക്ക് കേന്ദ്രം നൽകിയ കത്തിൽ പശ്ചിമ റെയിൽവേയുമായി ചർച്ച ചെയ്ത് സിൽവർലൈനിന്‍റെ ഡിപിആർ പുതുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതി കേന്ദ്രം ഉപേക്ഷിച്ചെന്ന സൂചനകൾക്കിടെയാണ് നിർദേശം വന്നിരിക്കുന്നത്. ഫെബ്രുവരി 27നാണ് കത്തയച്ചത്.

റെയിൽവേ ബോർഡ് അയച്ച കത്ത് പ്രകാരം പശ്ചിമ റെയിൽവേയുമായി ചർച്ച ചെയ്ത് സിൽവർലൈനിന്‍റെ ഡിപിആർ പുതുക്കണമെന്നാണ് ആവശ്യം. ഗുജറാത്തിൽ സർക്കേജ് -ധുലേറ അർധ അതിവേഗ റെയിൽപ്പാത ബ്രോഡ് ഗേജ് ആയാണ് നിർമ്മിക്കുന്നത്. സെമി ഹൈസ്പീഡ് ട്രെയിനുകൾക്കൊപ്പം മറ്റ് ട്രെയിനുകളും ഓടും.

ഈ ബ്രോക്കേജ് മാതൃകയിൽ ഡിപിആ‍ർ പുതുക്കാനാണ് റെയിൽവേ ബോർഡ് കത്തയച്ചിരിക്കുന്നത്. മറ്റു ട്രെയിനുകൾ ഓടിക്കാൻ കഴിയാത്ത സ്റ്റാൻഡേർഡ് ഗേജ് ആണ് കേരളം വിഭാവനം ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക്. കെ-റെയിലും സംസ്ഥാന സർക്കാരും ബ്രോഡ്ഗേജ് നിർദ്ദേശം തള്ളിക്കളഞ്ഞിരുന്നു. 

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...