Sports

ടി20 ഫൈനലിൽ തോറ്റാൽ ചോക്കേഴ്സ് പട്ടം ന്യൂസിലഡിന് : കീവിസിനെ ട്രോളി ഡെയ്ൽ സ്റ്റെയ്ൻ

അഹമ്മദാബാദ് : ടി20 ഫൈനലിൽ ഇന്ത്യയോട് ന്യൂസീലൻഡ് തോറ്റാൽ ചോക്കേഴ്സ് പട്ടം (നിർണായക ഘട്ടത്തിൽ പരാജയപ്പെടുന്നവർ ) കീവിസിന് ലഭിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ. മുൻ സഹതാരം എബിഡി വില്ലിയേഴ്‌സിന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് സ്റ്റെയ്‌ന്‍റെ മുന്നറിയിപ്പ്. 'നമുക്ക് സത്യസന്ധമായി കാര്യങ്ങൾ പറയാം.

എല്ലാവരും ദക്ഷിണാഫ്രിക്കയെ 'ചോക്കേഴ്സ്' എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ, ന്യൂസീലൻഡിനോട് പറയുകയാണ്, ദയവായി ഈ കളി ജയിക്കുക. ഇല്ലെങ്കിൽ ആ 'ചോക്കേഴ്സ്' കാർഡ് ഞാൻ ഔദ്യോഗികമായി നിങ്ങൾക്ക് കൈമാറും സ്റ്റെയ്ൻ പറയുന്നു.

സമീപകാലത്ത് നടന്ന ഒട്ടുമിക്ക ഐസിസി ടൂർണമെന്റു കളുടെയും ഫൈനലിൽ എത്തിയിട്ടും കിരീടം നേടാൻ ന്യൂസിലൻഡിന് കഴിഞ്ഞിട്ടില്ല. 2019 ക്രിക്കറ്റ് ലോകകപ്പ്, 2021 ഐസിസി പുരുഷ ടി20 ലോകകപ്പ്, 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നിവയുടെ ഫൈനലുകളിൽ ന്യൂസിലാൻഡ് എത്തിയിരുന്നെങ്കിലും തോറ്റു പോയി. 2000-ലെ ഐസിസി നോക്കൗട്ട് ട്രോഫിക്ക് ശേഷം കളിച്ച എട്ട് ഫൈനലുകളിൽ 2021-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മാത്രമാണ് അവർക്ക് ജയിക്കാനായത്.

അന്ന് ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു അവർ നേട്ടം കൊയ്തത്. എന്നാൽ ഇന്ന് കളി മാറുമോ എന്ന് കാത്തിരുന്ന് കാണാം. അഹമ്മദാബാദിൽ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇന്ന് തീ പാറുന്ന മാച്ച്.

ഇത്തവണ സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരെയാണ് ന്യൂസിലൻഡിന് നേരിടേണ്ടി വരിക.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...