Global

ഇറാന്‍റെ ഭൂഗർഭ ബങ്കറുകൾ തകർത്ത് ഇസ്രേയൽ : 100 ബോംബുകൾ വർഷിച്ചെന്ന് ഐ‍ഡിഎഫ്

ടെഹ്‌റാൻ : ഇറാന്‍റെ ഭൂഗർഭ ബങ്കറുകൾ തകർത്ത് ഇസ്രേയൽ. ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനിയുടെ നിർമ്മിതിയാണിത്. ബങ്കർ തകർക്കാനായി 50 യുദ്ധവിമാനങ്ങൾ അയച്ചെന്നും 100 ബോംബുകൾ വർഷിച്ചെന്നും ഐ‍ഡിഎഫ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ബങ്കർ പൂർണമായി തകർന്നു.

മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ ബങ്കർ ഉപയോഗിച്ചിരുന്നെന്ന് സ്ഥിരീകരിച്ച് ഐഡിഎഫ്. സൈനിക നടപടിയുടെ അടുത്തഘട്ടം തുടങ്ങിയെന്ന് ഇസ്രയേൽ അറിയിച്ചു. യുദ്ധം ഇനിയും എട്ടാഴ്ച നീളുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചു.

എന്നാൽ അമേരിക്കയുടെ കരസേനയെ നേരിടാൻ ഏതു സമയവും തയ്യാറാണെന്ന് ഇറാൻ മറുപടി നൽകി. നീണ്ട യുദ്ധത്തിന് തയ്യാറാണെന്നും മാരകായുധങ്ങളെ നേരിടാൻ തയ്യാറാകൂവെന്നുമാണ് ഇറാന്‍റെ ഐആർജിസിയുടെ മറുപടി. ഇന്ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കനത്ത ആക്രമണമാണ് നടക്കുന്നത്.

ഇറാന്റെ പ്രത്യാക്രമണശേഷി 90 ശതമാനം കുറഞ്ഞെന്നാണ് പെന്റഗൺ വാദം. ഇതിനിടെ മിനാബിൽ 165 കുഞ്ഞുങ്ങളുടെ ജീവനെടുത്ത സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്ക തന്നെയെന്നാണ് യുഎസ് സേനയുടെ പ്രാഥമിക നിഗമനം. ഐആർജിസി‌യുടെ നാവികകേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ അബദ്ധത്തിൽ സ്കൂൾ തകർന്നതെന്നാണ് അനൗദ്യോഗിക വിവരം.

ബെയ്റൂത്ത് ഉൾപ്പെടെ തെക്കൻ ലെബനോണിലും ഇസ്രയേൽ സേന കനത്ത ആക്രമണം തുടരുന്നു. ഗോലൻ കുന്നുകളിലെ ഇസ്രയേൽ സൈനിക ക്യാംപും ഹൈഫയിലെ നാവിക കേന്ദ്രവും ആക്രമിച്ചെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. തങ്ങളുടെ അടുത്ത ലക്ഷ്യം ക്യൂബയാണ് എന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...