Business

കല്യാൺ സിൽക്‌സ് ഹോൾസൈൽ ഡിവിഷൻ തൃശ്ശൂരിനു സമർപ്പിച്ച് മന്ത്രി പി രാജീവ്

തൃശ്ശൂർ : കല്യാൺ സിൽക്‌സ് ഹോൾസൈൽ ഡിവിഷൻ പുതിയ കെട്ടിട ഉദ്ഘാടനം കേരള നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ് നാടിനു സമർപ്പിച്ചു. ഒരുലക്ഷം ചതുരശ്ര അടിയിൽ ഏഴു നിലകളിലയാണ് കെട്ടിടം പ്രവർത്തിക്കുക. ഇത് രാജ്യത്തെ ഏറ്റവും വലിയ ഹോൾസൈൽ ടെക്സ്റ്റൽ ഡിവിഷനാണ്.

ചടങ്ങിൽ കല്യാൺ സിൽക്‌സ് ഗ്രൂപ്പ് ചെയർമാൻ ടി എസ് പട്ടാഭി രാമൻ, കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി എസ് കല്യാൺ രാമൻ എന്നിവർ ഉൾപ്പെട്ടു. ആദ്യ വില്പന കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി എസ് കല്യാൺ രാമൻ ഏറ്റു വാങ്ങി. കല്യാൺ സിൽക്‌സ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭി രാമൻ, മഹേഷ് പട്ടാഭി രാമൻ, മറ്റു ഡയറക്ടർമാരായ ശ്രീമതി വർദ്ധിനി, ശ്രീമതി മധുമതി മഹേഷ്, തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ, കോർപ്പേറഷൻ മേയർ ഡോ: നിജി ജസ്റ്റിൻ, ഡെപ്യുട്ടി മേയർ എ പ്രസാദ്, കൗൺസിലർമാരായ ടി ആർ ഹിരൺ, ജേക്കബ് പുലിക്കോട്ടിൽ, രഘുനാഥ് സി മേനോൻ, കല്യാൺ വസ്ത്രാലയ ഉടമ ടി എസ് അനന്തരാമൻ, കല്യാൺ എന്റർപ്രൈസസ് ഉടമ ബലരാമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...