Kerala

ആറ്റുകാൽ പൊങ്കാല നാളെ : ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം, നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അനുബന്ധിച്ചു നാളെ പ്രാദേശിക അവധി. ഇന്ന് ഉച്ച മുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ജില്ലയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിര്‍ജലീകരണം തടയാനായി ഇടയ്ക്കിടെ വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജനലക്ഷങ്ങളാണ് നാളെ നടക്കാനിരിക്കുന്ന പൊങ്കാലയ്ക്ക് എത്തുക.

രാവിലെ 9:15നു പൊങ്കാല ആരംഭിക്കും. ക്ഷേത്ര പരിസരത്ത് പൊങ്കാലയിടുന്നതിനായി കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പൊങ്കാലയ്ക്ക് എത്തുന്നവർ ഹരിത ചട്ടങ്ങൾ പാലിക്കണമെന്ന് കർശന നിർദേശമുണ്ട്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...