Education

മുഗൾഭരണം ഉൾപ്പെടെ ചരിത്രം പഠിപ്പിക്കും;പാഠപുസ്തകങ്ങൾ മാറ്റില്ല

തിരുവനന്തപുരം: സിപിഐ.യുടെ എതിർപ്പിനെത്തുടർന്ന് കേന്ദ്രസർക്കാരുമായുള്ള പിഎംശ്രീ കരാറിൽനിന്ന് പിൻവാങ്ങാൻ കേന്ദ്രത്തിന് കത്തുനൽകിയെങ്കിലും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ചുവടുപിടിച്ചുള്ള എൻ സി ഇ ആർ ടി പാഠപുസ്തകങ്ങൾ ഹയർസെക്കൻഡറിയിൽ തുടരാൻ കേരളം.മുഗൾഭരണം ഉൾപ്പെടെയുള്ള ചരിത്രപാഠങ്ങൾ കേന്ദ്രസർക്കാർ നിരന്തരം സിലബസിൽ വെട്ടിമാറ്റുന്നുണ്ടെങ്കിലും സാമൂഹികശാസ്ത്രവും ചരിത്രവും ഉൾപ്പെടെയുള്ള പാഠപുസ്തകങ്ങൾ സംസ്ഥാനത്ത് ഒഴിവാക്കില്ല.അടുത്ത അധ്യയനവർഷം ഹയർസെക്കൻഡറിയിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി, തിങ്കളാഴ്ച മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽചേർന്ന കരിക്കുലം കമ്മിറ്റിയിലാണ് തീരുമാനം. മുൻവർഷങ്ങളിൽ ചരിത്രപാഠഭാഗങ്ങൾ വെട്ടിമാറ്റിയ വിവാദമുണ്ടായപ്പോൾ, ഒഴിവാക്കിയ ഉള്ളടക്കം ഉൾപ്പെടുത്തി കേരളം പ്രത്യേകം പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ചരിത്രവും സാമൂഹികശാസ്ത്രവുംപോലെ കേന്ദ്രം ‘കൈവെക്കുന്ന’ വിഷയങ്ങളിൽ സംസ്ഥാനത്ത് സ്വന്തമായി പുസ്തകങ്ങൾ പുറത്തിറക്കണമെന്ന് അന്നേ ആവശ്യവും ഉയർന്നിരുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...