Politics

പാലക്കാട് സിപിഐഎം വിമതരുടെ കൺവൻഷൻ ഇന്ന് : ആയിരത്തോളം പേർ പങ്കെടുക്കുമെന്ന് സിപിഐഎം

പാലക്കാട് : സിപിഐഎം വിമതരുടെ കൺവെൻഷൻ ഇന്ന് ചന്ദ്രനഗർ ശ്രീ പാർവതി കല്യാണമണ്ഡപത്തിൽ 10 മണിക്ക് ആരംഭിക്കും. കെടിഡിസി മുൻ ചെയർമാൻ പി കെ ശശിയാണ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുക. ഇദ്ദേഹം സിപിഎംമായി ഇടഞ്ഞിരിക്കുന്ന വാർത്തകൾ പൊതുവെ പരക്കുന്നുണ്ട്.

കൺവെൻഷനെത്തുന്നവരെ സ്വീകരിക്കാൻ വ്യത്യസ്തമായ രീതിയിൽ വിഎസ് അച്യുതാനന്ദൻ, ഇഎംഎസ് നമ്പൂതിരിപാട്, കോടിയേരി ബാലകൃഷ്ണൻ, എകെജി തുടങ്ങിയ സിപിഐഎം നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്ററുകളാണ് പതിച്ചിട്ടുളളത്. ആയിരത്തോളം പേർ കൺവെൻഷനിൽ എത്തുമെന്നാണ് സിപിഐഎം വിമത നേതാക്കൾ അവകാശപ്പെടുന്നത്. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പികെ ശശിയുമായി ചർച്ച സിപിഐഎം വിമതർ ചർച്ച നടത്തിയിരുന്നു.

തുടർന്നാണ് കൺവെൻഷനിലേക്ക് അതിഥിയായി ക്ഷണിച്ചത്. നിയമസഭാ തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരത്തിൽ ഒരു കൺവെൻഷൻ പാർട്ടി ആസൂത്രണം ചെയ്യുന്നത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...