Crime

രാഹുൽ മാങ്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗ കേസ് : ഫോൺ പാസ്സ്‌വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

എറണാകുളം : രാഹുൽ മാങ്കുട്ടത്തിനെതിരായ മൂന്നാം പീഡന കേസിൽ ഫോണിന്‍റെ പാസ്സ്‌വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ട് ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രാഹുലിന്‍റെ രണ്ട് ഫോണുകളും കസ്റ്റഡിയിൽ എടുത്തിരുന്നു. ഫോണിലെ പാസ്‍വേർഡ് തന്‍റെ സാന്നിധ്യത്തിലോ അല്ലെങ്കിൽ അഭിഭാഷകന്‍റെ സാന്നിധ്യത്തിലോ ആകണം ഇത് കൈമാറേണ്ടത് എന്നായിരുന്നു രാഹുലിന്‍റെ ആവശ്യം. ഈ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

കേസിൽ വിശദമായ വാദം കോടതി പിന്നീട് കേൾക്കും അതിനനുസരിച്ചായിരിക്കും കേസിൽ വിധി ഉണ്ടാകുക.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...