Global

സംഘർഷം രൂക്ഷമാകുന്നു, അമേരിക്കയോട് പകരം വീട്ടി ഇറാൻ : എണ്ണ കപ്പലുകളെ ആക്രമിച്ചു

ടെഹ്‌റാൻ : ശ്രീലങ്കൻ തീരത്ത് നങ്കുരമിട്ടിരുന്ന ഇറാൻ കപ്പലുകളെ ആക്രമിച്ച അമേരിക്കയോട് പകരം വീട്ടി ഇറാൻ. അമേരിക്കയുടെ വടക്കൻ പേർഷ്യൻ ഗൾഫിലുള്ള അമേരിക്കൻ എണ്ണ കപ്പലുകളെ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. പ്രത്യാക്രമണം നടത്തുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാന്‍റെ  യുദ്ധക്കപ്പലായ ഐറിസ് ദേനയാണ് ആക്രമിക്കപ്പെട്ടത്. അന്തർവാഹിനി ഉപയോഗിച്ചാണ് ഇറാന്‍റെ  യുദ്ധകപ്പൽ തകർത്തത്. ആക്രമണത്തിൽ 87 നാവികർ കൊല്ലപ്പെട്ടു. 68 പേരെ കാണാതായി. 32പേരെ ശ്രീലങ്കൻ സേന രക്ഷപ്പെടുത്തി.

രാജ്യാന്തര ചരക്കുനീക്കത്തിനുള്ള പ്രധാന പാതയായ ഹോർമൂസ് കടലിടുക്ക് ഇറാന്‍റെ  നിയന്ത്രണത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍റെ  ഐറിസ് ദേന അമേരിക്ക ആക്രമിക്കുന്നത്. വിശാഖപ്പട്ടണത്ത് ഇന്ത്യൻ നാവികസേനയുടെ അഭ്യാസങ്ങളിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഐറിസ് ദേന.

ആക്രമണ ദൃശ്യങ്ങൾ അമേരിക്ക എക്സിലൂടെ പങ്കു വച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന യുഎസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപിഡോ കപ്പലിലേക്ക് തുളച്ചുകയറുകയായിരുന്നു. കപ്പൽ പൂർണമായും കടലിൽ മുങ്ങി.

ഇന്നലെ പുലർച്ചെ കപ്പലിലിൽ നിന്നും അപായ സന്ദേശം ശ്രീലങ്കയ്ക്കു ലഭിച്ചിരുന്നു. ഗാലെ തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെ, ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് പുറത്തായിരുന്നു സംഭവം. ശ്രീലങ്കൻ നാവികസേനയും എയർ ഫോഴ്സും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.

രക്ഷപ്പെടുത്തിയവരെ ശ്രീലങ്കയിലെ കരാപിതിയയിലെ ആശുപത്രിയിലെത്തിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...