Global

ഇറാൻ എംബസിയിൽ നിന്നും ജീവനക്കാരെ യുകെ പിൻ‌വലിക്കുന്നു, സേവനങ്ങൾ ഓൺലൈനായി തുടരും

ജനീവയിൽ നടന്ന ഇറാൻ- അമേരിക്ക ആണവ ചർച്ച തീരുമാനമില്ലാതെ പിരിഞ്ഞതോടെ ഇറാനിൽ നിന്ന് യുകെ എംബസി ജീവനക്കാരെ പിൻവലിച്ചു തുടങ്ങി. സേവനങ്ങൾ ഓൺലൈനായി തുടരാനാണ് തീരുമാനം. ആണവചർച്ച തീരുമാനാമാകാതെ പിരിഞ്ഞതോടെ ഇറാനെ യുഎസ് ആക്രമിക്കാനുള്ള സാധ്യത വർധിച്ചു.

യു​ദ്ധം ഒഴിവാക്കാൻ അമേരിക്കൻ വൈസ് പ്രസിഡന്‍റ  ജെഡി വാൻസുമായുള്ള ചർച്ചകൾക്ക് ഒമാൻ മന്ത്രി അമേരിക്കയിലെത്തി. ഇസ്രയേൽ വിടാൻ പൗരൻമാർക്ക് അമേരിക്ക നിർദേശം നൽകി. ചർച്ചകളുടെ നാലാംഘട്ടം അടുത്തയാഴ്ച വിയന്നയിൽ ചേരും.

അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധിയുമായി ഒമാൻ്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുക.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...