National

രാജ്യാതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യത : മുന്നറിയിപ്പ് നൽകി ഇന്‍റലിജൻസ് റിപ്പോർട്ട്

ഡൽഹി : രാജ്യാതിർത്തിയിൽ പാക് പ്രകോപനം ഉണ്ടായേക്കാമെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ കനത്ത സുരക്ഷ ശക്തമാക്കാൻ ആഭ്യന്തര വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്. മുംബൈ, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം.

അഫ്ഗാനുമായുള്ള സംഘര്‍ഷവും ബലൂചിസ്ഥാനിലെ പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ പാകിസ്താൻ‌ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.  മഹാരാഷ്ട്രയിൽ ഭീകരവിരുദ്ധ സേന പരിശോധന നടത്തി. മുംബൈയിലെ കുർള, ഗോവണ്ടി മേഖലകളിൽ എടിഎസ് ഒരേസമയം റെയ്ഡ് നടത്തി.

ഇതുവരെ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ജാഗ്രത തുടരുകയാണ്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...