Global

ഗൾഫ് മേഖലയിലേക്ക് ഇറാൻ്റെ തിരിച്ചടി വയ്യാവേലിയായി: ശക്തമായി പ്രതിരോധിക്കുമെന്ന് ജിസിസി രാഷ്ട്രങ്ങൾ

അമേരിക്കൻ ഇസ്രയേൽ ആക്രമണത്തിൽ ഗൾഫ് മേഖലയ്ക്ക് നേരെ തിരിച്ചടിച്ച ഇറാന് വയ്യാവേലിയായി ജിസിസി രാഷ്ട്രങ്ങൾ. കനത്ത പ്രതിരോധമുണ്ടാകുമെന്ന് ജിസിസി രാഷ്ട്രങ്ങൾ ഇറാനെ അറിയിച്ചു. അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഗൾഫ് മേഖലയിലെ ഇറാന്‍റെ തിരിച്ചടിയാണ് ജി സി സി രാജ്യങ്ങളെ പ്രകോപിച്ചിരിക്കുന്നത്. 

ഒറ്റക്കെട്ടായി ജിസിസി രാഷ്ട്രങ്ങൾ ഇറാനെതിരെ തീരുമാനമെടുക്കുയായിരുന്നു. സമാധാന അന്തരീക്ഷം തകർക്കുന്ന നിലപാട് അനുവദിക്കില്ലെന്ന് ജിസിസി അറിയിച്ചു. സൗദി അറേബ്യയാണ് ആദ്യം രംഗത്തെത്തിയത്.

മേഖലയെ ഒന്നടങ്കം അപകടത്തിലാക്കുന്ന പ്രകോപനപരമായ നീക്കങ്ങൾ ഇറാനെ ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുകയാണ്. ഇറാന്റെ പ്രവർത്തിയെ ആദ്യം അപലപിച്ചതും സൗദിയായിരുന്നു. ഇറാനെ നേരിടാൻ സൗദി സജ്ജമാണെന്നും അതിനായി പൂർണ സൈനിക ശേഷി ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് നൽകി.


more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...