Health

വദനാർബുദം നേരത്തെ കണ്ടെത്താം : 'IDA ക്യാൻ വിൻ' പദ്ധതി വെള്ളിയാഴ്ച തുടങ്ങും

തൃശ്ശൂർ : വായിലെ അർബുദം (വദനാ അർബുദം ) നേരത്തേ കണ്ടെത്തി പ്രതിരോധിക്കാമെന്ന് വിദഗ്ധർ പറയുന്നു. ഇതിനെതിരെയുള്ള ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ 'ഐ.ഡി.എ. ക്യാൻ വിൻ' പദ്ധതി വെള്ളിയാഴ്ച തുടങ്ങും. ഈയിടെയായി ഇന്ത്യയിൽ വദനാർബുദം വ്യാപകമാകുകയാണ്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഏകദേശം 7,000 ഡെന്റൽ ക്ലിനിക്കുകൾ പ്രാഥമിക കണ്ടെത്തൽ കേന്ദ്രങ്ങളാക്കും. ഡോക്ടർമാർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകി. പ്രാരംഭഘട്ടത്തിൽ കണ്ടെത്തി സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനും മരണനിരക്കും ഗുരുതരപ്രത്യാഘാതങ്ങളും കുറയ്ക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.

വെള്ളിയാഴ്ച രാത്രി ഏഴിന് കോഴിക്കോട് ആസ്പിൻ കോർട്ട്‌യാർഡിൽ നടക്കുന്ന ഡെന്റിസ്റ്റ് ദിനാഘോഷച്ചടങ്ങിൽ ഡോ. വി.പി. ഗംഗാധരൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സമീപത്തുള്ള ഡെന്റിസ്റ്റുകളെ കണ്ടെത്താൻ www.idasparsh.com എന്ന പേരിൽ പോർട്ടൽ ആരംഭിക്കും. സ്‌കൂൾ കുട്ടികൾ, ദീർഘദൂര ലോറി ഡ്രൈവർമാർ, കുടിയേറ്റത്തൊഴിലാളികൾ എന്നിവരിലാണ് രോഗവർധന കൂടുതലായി കാണുന്നതെന്നും ഇത് ആശങ്കാജനകമാണെന്നും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ.) പത്രസമ്മേളനത്തിൽ അറിയിച്ചു.

വായിലെ ഭേദമാകാത്ത മുറിവുകൾ, ചുവപ്പോ വെള്ളയോ പാടുകൾ, അസാധാരണ വളർച്ചകൾ, വേദന, രക്തസ്രാവം, വായ് തുറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോന നടത്തണമെന്ന് ഡോ. റിങ്കോ സി. മാത്യു, ഡോ. ജോൺസൺ ജോൺ, ഡോ. ജിജിൻ ജോയ് പനയ്ക്കൽ, ഡോ. ജോജി ജോർജ്, ഡോ. ജിതിൻ ഗോപി എന്നിവർ അറിയിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...