Sports

ഉസ്മാൻ താരിഖിനെ ശ്രദ്ധയോടെ നേരിടണം; ഹർഭജൻ സിംഗ്

കൊളംബോ:ട്വന്റി-20 ലോകകപ്പിൽ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച കൊളംബോയിൽ നടക്കും. ഒട്ടേറെ വിവാദങ്ങൾക്കും ബഹിഷ്‌കരണ ഭീഷണികൾക്കും ഒടുവിലാണ് പാക് സർക്കാർ ടീമിനെ കൊളംബോയിലേക്ക് അയക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏഷ്യാ കപ്പിലെ മൂന്ന് പോരാട്ടങ്ങളിലും പാകിസ്ഥാനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും.ഇപ്പോഴിതാ മത്സരം നടക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. റാഞ്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹർഭജൻ.പാകിസ്ഥാൻ സ്പിന്നറായ ഉസ്മാൻ താരിഖിനെ ശ്രദ്ധയോടെ നേരിടണമെന്നാണ് ഹർഭജന്റെ മുന്നറിയിപ്പ്. ഇന്ത്യ ഈ മത്സരത്തിൽ വിജയിക്കും. പാകിസ്ഥാൻ നിരയിൽ ഉസ്മാൻ താരിഖ് എന്ന മികച്ച സ്പിന്നറുണ്ട്, അദ്ദേഹത്തെ വളരെ ശ്രദ്ധയോടെ വേണം നേരിടാൻ.ഇന്ത്യൻ ടീം മികച്ചതാണ്, സമ്മർദ്ദമില്ലാതെ കളിച്ച് അവർ വിജയക്കൊടി പാറിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ,ഹർഭജൻ പറയുന്നു.നാല് ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് ഉസ്മാൻ. പന്ത് എറിയുന്നതിന് തൊട്ടുമുമ്പ് കൈ അല്പനേരം നിർത്തിവച്ചുകൊണ്ടുള്ള താരത്തിന്റെ ബൗളിംഗ് ആക്ഷൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.ഇങ്ങനെയൊരു ആക്ഷൻ നിയമവിരുദ്ധമാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.പാകിസ്ഥാനെതിരെ എപ്പോഴും മികച്ച റെക്കാർഡുള്ള താരമാണ് ഹാർദിക് പാണ്ഡ്യ.12 മത്സരങ്ങളിൽ നിന്നായി 315 റൺസാണ് താരം അടിച്ചുകൂട്ടിയത്.


more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...