Technology

ഐഫോൺ ഇനി ഡെലുലു ആകും; പിന്നിൽ ഇസ്രയേലി ടെക്നോളജി


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലി സ്റ്റാർട്ടപ്പ് കമ്പനിയായ Q.ai-യെ സ്വന്തമാക്കി ആപ്പിൾ. ഏകദേശം 200 കോടി ഡോളർ (ഏകദേശം 16,500 കോടി രൂപ) മുടക്കിയാണ് ഈ ടെക് ഭീമന്റെ പുതിയ നീക്കം. 2014-ൽ 300 കോടി ഡോളറിന് 'ബീറ്റ്‌സ്' സ്വന്തമാക്കിയ ശേഷം ആപ്പിൾ നടത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ ഏറ്റെടുക്കലാണിത്. മുഖത്തെ ചർമ്മത്തിലുണ്ടാകുന്ന അതിസൂക്ഷ്മമായ ചലനങ്ങൾ തിരിച്ചറിഞ്ഞ് മനുഷ്യൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്ന എഐ സാങ്കേതികവിദ്യയാണ് Q.ai വികസിപ്പിച്ചിരിക്കുന്നത്. പുറമെ ശബ്ദം കേൾപ്പിക്കാതെ ചുണ്ടുകൾ അനക്കുകയോ അല്ലെങ്കിൽ പതുക്കെ മന്ത്രിക്കുകയോ ചെയ്താൽ പോലും സ്മാർട്ട് ഫോണിനോ വാച്ചിനോ അത് തിരിച്ചറിയാൻ സാധിക്കും. തിരക്കുള്ള ഇടങ്ങളിലും മീറ്റിംഗുകൾക്കിടയിലും മറ്റുള്ളവർ കേൾക്കാതെ സിരിയോട് (Siri) സംസാരിക്കാൻ ഇത് സഹായിക്കും.ഉപയോക്താവിന്റെ മാനസികാവസ്ഥ, ഹൃദയമിടിപ്പ്, ശ്വസനഗതി എന്നിവ മുഖത്തെ ചലനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. ആപ്പിൾ വിഷൻ പ്രോ, ഭാവിയിൽ പുറത്തിറങ്ങാനിരിക്കുന്ന ആപ്പിൾ ഗ്ലാസുകൾ എന്നിവയിൽ കൈകൾ ഉപയോഗിക്കാതെ തന്നെ നിർദ്ദേശങ്ങൾ നൽകാൻ ഈ 'ഇൻവിസിബിൾ ഇന്റർഫേസ്' സഹായിക്കും.

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...