Politics

ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാർ: ക്രൈസ്തവ സഭകൾ പേരുകൾ ദേശീയ നേതൃത്വത്തിന് കൈമാറി

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറായി. ആദ്യഘട്ട പട്ടികയിൽ 50പേർ ഇടം പിടിക്കും. ക്രൈസ്തവ സഭയും സ്ഥാനാർത്ഥികളെ ദേശീയ നേതൃത്വത്തിന് കൈമാറിയതായി സൂചനയുണ്ട്.

ഇത്തവണ 25 സീറ്റുകളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ മത്സരിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഉടനെ ചേരുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും.

ഇത്തവണത്തെ കനത്ത പോരാട്ടത്തെ മുന്നിൽ കണ്ട് രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ കെ സുരേന്ദ്രന്‍ ശോഭാ സുരേന്ദ്രന്‍ പത്മജ വേണുഗോപാല്‍ അനുപ് ആന്റണി ആര്‍ ശ്രീലേഖ തുടങ്ങിയ പ്രമുഖരെ ആദ്യ പട്ടികയില്‍ ചേർക്കാനാണ് തീരുമാനം. ക്രൈസ്തവസഭകള്‍ നല്‍കിയ പേരുകളില്‍ ചിലത് ദേശീയ നേതൃത്വം പരിഗണിക്കാനാണ് സാധ്യത.തെരഞ്ഞടുപ്പ് പ്രചാരത്തിന്റെ ഭാഗമായി മാർച്ച് 11നു പ്രധനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...