Politics

വി ഡി സതീശനെതിരെ പോരിനിറങ്ങാൻ ഇ ടി ടൈസൺ മാസ്റ്റർ : രണ്ടും കൽപ്പിച്ച് എൽഡിഎഫ്

കൊച്ചി : പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പോരാട്ടം കനപ്പിച്ച് എൽഡിഎഫ്. ഇത്തവണ വി ഡി സതീശൻ നേരിടേണ്ടത് ഇ ടി ടൈസൺ മാസ്റ്ററെ. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ മാസ്റ്ററെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായത്.

ഇപ്പോൾ കൈപ്പമംഗലം എംഎൽഎയായ ടൈസൺ മാസ്റ്റർ, ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പറവൂരിലേക്ക് മാറുന്നത്. ശക്തനായ എതിരാളിയെ തന്നെ രംഗത്തിറക്കി സതീശന്‍റെ വിജയത്തുടർച്ചക്ക് തടയിടാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.

പറവൂരിന്‍റെ പ്രിയപ്പെട്ട സതീശനെ തളയ്ക്കാൻ ഇ ടി ടൈസൺ മാസ്റ്റർക്ക് കഴിയുമെന്നാണ് എൽഡിഎഫ് കരുതുന്നത്. 2001 ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വട്ടം എൽഡിഎഫിലെ എം ടി നിക്സണെയാണ് വി ഡി സതീശൻ നേരിട്ടത്.

21301 വോട്ടുകൾക്കായിരുന്നു 2021 ലെ സതീശന്‍റെ വിജയം.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...