Global

ഇറാന്‍–യുഎസ് സംഘർഷം : യുഎസ് കരയുദ്ധത്തിലേക്ക് കടക്കാൻ സാധ്യതെയെന്ന് സൂചന

ടെഹ്‌റാൻ : ഇറാൻ-യുഎസ് യുദ്ധം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ യുഎസ് കരയുദ്ധത്തിലേക്ക് കടന്നേക്കുമെന്ന് സൂചന. നോര്‍ത്ത് കരോലിന ആസ്ഥാനായുള്ള 82-ാം എയര്‍ബോണ്‍ ഡിവിഷന്‍റെ പരിശീലന അഭ്യാസം പെട്ടന്ന് റദ്ദാക്കിയതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം. വെള്ളിയാഴ്ച വരെ സൈന്യത്തെ വിന്യസിക്കുന്നതിനുള്ള ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും എയർബോൺ ഡിവിഷനിലെ ഹെലികോപ്റ്റർ യൂണിറ്റിനെ ഉടനെ മധ്യേഷ്യയിലേക്ക് അയക്കാനാണ് പദ്ധതി.

ഏകദേശം 4,000 മുതൽ 5,000 വരെ സൈനികർ അടങ്ങുന്ന ഒരു 'ബ്രിഗേഡ് കോംബാറ്റ് ടീം' എയര്‍ബോണ്‍ ഡിവിഷന്‍റെ ഭാഗമാണ്. 18 മണിക്കൂറിനുള്ളിൽ ലോകത്തിന്‍റെ ഏത് ഭാഗത്തും വിന്യസിക്കപ്പെടാൻ സജ്ജരാണ് എന്നതാണ് സംഘത്തിന്‍റെ പ്രേത്യകത. എയര്‍ ഫീൽഡുകള്‍ നിയന്ത്രണത്തിലാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുകയും യുഎസ് എംബസികൾക്കുള്ള ഭീഷണിയില്‍ ഇടപെടുക എന്നിവയാണ് ഇവരുടെ പ്രധാന ദൗത്യങ്ങള്‍. 

ഇറാനില്‍ കരസേനയെ വിന്യസിക്കുന്നില്‍ ട്രംപ് താല്‍പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി ട്രംപ് ഇക്കാര്യം ചര്‍ച്ച ചെയ്തു എന്നാണ് വിവരം. വലിയ സംഘത്തെ വിന്യസിക്കുന്നതിന് പകരം യു.എസ് സൈന്യത്തിന്‍റെ ചെറിയ സംഘത്തെയാകും ട്രംപ് പരിഗണിക്കുക.

ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നാണ് ട്രംപിന്‍റെ ആവശ്യം. ഇറാൻ കീഴടങ്ങില്ലെന്ന വാശിയിലാണ്.

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...