Business

വാഹന വില്പനയിൽ മൂന്നാം സ്ഥാനത്തെത്തി ടിവിഎസ് മോട്ടോർ കമ്പനി

വാഹന വില്പനയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ഇരുചക്ര വാഹന നിർമാതാവായി ടിവിഎസ് മോട്ടോർ കമ്പനി. യമഹ മോട്ടോറിനെ മറികടന്നാണ് ഇന്ത്യൻ കമ്പനിയായ ടിവിഎസിന്‍റെ നേട്ടം. വാർഷിക വില്പനയിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

വ്യത്യസ്ത ശ്രേണിയിലുള്ള മോഡലുകളുമായാണ് മാർക്കറ്റിൽ ടിവിഎസ് മുന്നേറുന്നത്. ഇന്ത്യൻ വിപണികളിലും ടിവിഎസ് തന്നെയാണ് മുന്നിൽ. പ്രതിമാസ വിൽപ്പന ചാർട്ടുകളിൽ കമ്പനി സ്ഥിരമായി ഒന്നാം സ്ഥാനത്താണ്.

ഇന്ത്യക്ക് പുറമെ മറ്റ് വിപണികളിലും ടിവിഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കണക്കുകൾ അനുസരിച്ച്, 2025-ൽ 5.46 ദശലക്ഷം യൂണിറ്റുകളാണ് ടിവിഎസ് വിറ്റത്. 2024-ലെ 4.52 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് 20.7 ശതമാനത്തിന്‍റെ വർധനവാണിത്.

വ്യത്യസ്ത ഉപഭോക്തൃ വിഭാഗങ്ങൾക്ക് അനുയോജ്യമായ വൈവിധ്യമാർന്ന മോഡലുകൾ ടിവിഎസിനുണ്ട് എന്നതും പ്രേത്യകതയാണ്. വില്പനയുടെ കാര്യത്തിൽ ടിവിഎസ് യമഹയെ മറികടന്നിരിക്കുയാണ്. വാർഷിക വില്പനയിൽ 16.44 ദശലക്ഷം യൂണിറ്റുകളുമായി 2025-ലും ഹോണ്ട ഒന്നാം സ്ഥാനം നിലനിർത്തി.

2024-ലെ 15.51 ദശലക്ഷം യൂണിറ്റുകളിൽനിന്നുള്ള ആറ് ശതമാനത്തിന്‍റെ വർധനവാണ്. ഹീറോ മോട്ടോർകോർപ്പ് 6.25 ദശലക്ഷം യൂണിറ്റുകളുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇത് 5.94 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് 5.2 ശതമാനത്തിന്‍റെ വർധനയാണ്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...