Kerala

ആഗോള അയ്യപ്പ സംഗമം : പുതിയ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : ആഗോള അയ്യപ്പ സംഗമം വരവ് ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ സംഘമാണ് റിപ്പോർട്ട് സമർപ്പിക്കുക. ഓഡിറ്റർക്ക് തങ്ങൾ വിശദീകരണം കൊടുത്തു കഴിഞ്ഞുവെന്നും പരിപാടിയുടെ രസീതുകളും ബില്ലുകളും ഓഡിറ്റർക്ക് മുമ്പിൽ എത്തിയെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങൾക്ക് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും കണക്ക് കൊടുക്കുക എന്നതാണ് ഭരണ സമിതിയുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിന്‍റെ രേഖകൾ ആസ്ഥാനത്ത് കാണാതായെന്ന വാർത്ത നിഷേധിക്കുകയും ചെയ്തു. ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പുകാരായ ഐ ഐ ഐ സി ദേവസ്വം ബോർഡ് അനുവദിച്ചതിനേക്കാൾ കൂടുതൽ തുക ചിലവായതായി കാട്ടി ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്നാണ് പുതിയ ഓഡിറ്ററെ വീണ്ടും ദേവസ്വം ബോർഡ് നിയോഗിച്ചത്.

കഴിഞ്ഞ ആഴ്‌ച്ച കോടതി കേസ് പരിഗണിച്ചപ്പോൾ ദേവസ്വം ബോർഡ് കണക്ക് സമർപ്പിക്കാൻ മൂന്നാഴ്ച്ച സമയം ചോദിച്ചിരുന്നു. എന്നാൽ അതിന് അനുവദിക്കാൻ കഴിയില്ലെന്നും ഒരാഴ്ച കൊണ്ട് കണക്ക് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...