Kerala

വരുന്ന 5 വർഷം എൻഡിഎയ്ക്ക് തരൂ കേരളത്തെ വികസിത കേരളമാക്കി മാറ്റാം :പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി

കൊച്ചി : വിവിധ വികസന പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി കേരളത്തിൽ. കേരളത്തിൽ മാറ്റത്തിന് സമയമായി എൻഡിഎയ്ക്ക് അവസരം നൽകൂ എന്നാണ് അദ്ദേഹം പറഞ്ഞത്. മാറി മാറി ഭരിച്ച ഇടത് വലത് സർക്കാരുകൾ കേരളത്തിന്‍റെ വികസന സാധ്യതകളെ തച്ചുടച്ചു.

ഇനിയും അത് അനുവദിച്ചു കൂടാ, മാറ്റത്തിന് സമയമായി. ത‍ൃശ്ശൂരിലെ ജനങ്ങൾ, തിരുവനന്തപുരത്തെ ജനങ്ങൾ കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾ ബിജെപിയിലും എൻഡിയിലും അർപ്പിച്ച വിശ്വാസം പോലെ മുഴുവൻ കേരളവും എൻഡിഎയിൽ വിശ്വാസം അർപ്പിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 5 വർഷം എൻഡിഎയ്ക്ക് അവസരം നൽകിയാൽ വികസിത കേരളം എന്ന അത്ഭുതകരമായ കാഴ്ച കാണാൻ സാധിക്കും.

ഇനി കേരളവും മാറും, മാറാത്തതും മാറും കേരളവും വളരും അദ്ദേഹം പറഞ്ഞു. മാനസിക ശാരീരിക സൗഖ്യത്തിനും വിനോദ സഞ്ചാരത്തിനും കേരളത്തെ ഒന്നാമതെത്തിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യം. വിവാഹ പാർട്ടികളുടെ ഒന്നാമത്തെ ലക്ഷ്യകേന്ദ്രമായി കേരളം മാറണം. വലിയ വലിയ സമ്മേളനങ്ങൾക്കായി ലോകം കേരളത്തിലെത്തുന്ന സ്ഥിതിയുണ്ടാകാണം.

ഇതിന് കേരളത്തിന്‍റെ അടിസ്ഥാനസൗകര്യമേഖല ആധുനികവത്കരിക്കപ്പെടണം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രധാനമന്ത്രി രൂക്ഷ ഭാഷയിൽ വിമർശിച്ചു. കേരളത്തിലെ യുവാക്കൾക്ക് ഡ്രോൺ നിർമ്മാണത്തിൽ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് കോൺഗ്രസിന്‍റെ യുവരാജാവിന് അറിയില്ല.

കൂപമണ്ഡൂകങ്ങളായ ചിലർക്ക് ഈ രാജ്യത്ത് നടക്കുന്ന പരിവർത്തനം കാണാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയും എൻഡിഎ സർക്കാർ കേരളത്തിലുണ്ടായാൽ കേരളത്തിലെ പ്രതിഭകളായ യുവാക്കളോട് നീതി പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിക്ഷേപം കൊണ്ടുവരാനുള്ള അന്തരീക്ഷം എൻഡിഎ സഖ്യം ഉണ്ടൈാക്കും.

വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ഭൂമാഫിയ, ഹർത്താൽ മാഫിയ എന്നിവയെ എല്ലാം എൻഡിഎ സർക്കാർ തുടച്ചുനീക്കും. എഐ അടക്കമുള്ള ഭാവി സാങ്കേതികവിദ്യകളുടെ കേന്ദ്രമായി കേരളത്തെ മാറ്റും. കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തന്നെ വിമർശിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുക എന്നതാണെന്ന് മോദി പറഞ്ഞു.

പ്രവാസികൾ പ്രതിസന്ധിയിലാകുന്ന സാഹചര്യം സൃഷ്ടിച്ച്, അതുവഴി തനിക്കെതിരെ സോഷ്യൽ മീഡിയയിൽ 'റീലുകൾ' ഉണ്ടാക്കി പ്രചാരണം നടത്താനാണ് അവർ ശ്രമിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾ രാജ്യത്തിന്‍റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും തന്നെ അധിക്ഷേപിക്കാനുള്ള പ്രചാരണ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഒരു വലിയ ആഗോള പ്രതിസന്ധിയെ നേരിടുമ്പോൾ രാഷ്ട്രീയ ലാഭത്തിനായി ഇത്തരം നീക്കങ്ങൾ നടത്തുന്നത് ഖേദകരമാണ്.

പ്രതിസന്ധി ഘട്ടങ്ങളിൽ ഒത്തൊരുമയോടെ നിൽക്കുന്നതിന് പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ സ്ഥിതി വഷളാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നിലപാടിനെ അദ്ദേഹം ശക്തമായി എതിർത്തു. എന്ത് പ്രതിസന്ധിയുണ്ടായാലും പ്രവാസികളുടെ സുരക്ഷയ്ക്കാണ് തന്റെ സർക്കാർ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...