Global

യുഎസ്-ഇസ്രേയൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ റഷ്യ പരോക്ഷമായി ഇടപെടുന്നതായി റിപ്പോർട്ട്

മോസ്കോ : ഇറാനെ യുഎസും ഇസ്രേയേലും ആക്രമിക്കുന്നതിൽ റഷ്യ പരോക്ഷമായി ഇടപെടുന്നതായി യുഎസ് മാധ്യമ റിപ്പോർട്ട്. ഇറാന് റഷ്യയുടെ പിന്തുണയുണ്ടെന്നാണ് ആരോപണം. യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും നേരെ ആക്രമണം നടത്താൻ റഷ്യൻ ഇന്‍റലിജിൻസ് സഹായിക്കുന്നുണ്ടെന്നാണ് വിവരം.

റഷ്യയുടെ ഇറാനോടുള്ള പിന്തുണയുടെ വ്യാപ്തി പക്ഷെ ഇതുവരെ പൂർണമായി വ്യക്തമല്ല. ഞായറാഴ്ച കുവൈത്തിൽ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റഷ്യയുടെ നൂതനമായ ബഹിരാകാശ സംവിധാനങ്ങൾ ഇറാൻ ഉപയോഗപ്പെടുത്തുകയാണെന്ന് കാർനെഗീ എൻഡോവ്‌മെന്‍റ ഫോർ ഇന്‍റർനാഷണൽ പീസിലെ റഷ്യൻ സൈനിക വിദഗ്ധനായ ഡാര മാസ്സിക്കോട്ട് പ്രതികരിച്ചു.

ഇറാന് സ്വന്തമായി ഉപഗ്രഹശേഖരമില്ല. അതിനാൽ തന്നെ അമേരിക്കൻ സൈന്യത്തിനെ നേരിടുക എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇറാന് ഏർലി വാണിങ് റഡാറുകളിലും ഓവർ-ദ-ഹൊറിസൺ റഡാറുകളിലും വളരെ കൃത്യമായ ആക്രമണങ്ങൾ നടത്താൻ സാധിക്കുന്നതായും ഡാര മാസ്സിക്കോട്ട് കൂട്ടിച്ചേർത്തു.

ഇറാൻ വ്യോമപ്രതിരോധം ഭേദിക്കുന്നുവെന്ന് ഹാർവാഡ് കെന്നഡി സ്കൂളിലെ ബെൽഫർ സെന്ററിൽ ഇറാനും റഷ്യയും തമ്മിലുള്ള സഹകരണം പഠിക്കുന്ന നിക്കോൾ ഗ്രെയ്‌ജെവ്സ്കി പറഞ്ഞു. റഷ്യയും ചൈനയും ഇറാൻ യുദ്ധത്തിൽ അപ്രസക്തർ ആണെന്നാണ് ചൊവ്വാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞത്. സംഘർഷം അവസാനിപ്പിക്കണമെന്ന് ചൈന ഇരു കൂട്ടരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യയ്ക്ക് ഇറാനുമായി ദീർഘകാലമായുള്ള നയതന്ത്ര, വ്യാപാര, സൈനിക ബന്ധങ്ങളുണ്ട്. കൂടാതെ, ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്നതിന് യാതൊരു തെളിവും കണ്ടിട്ടില്ലെന്ന് ചൈനയും റഷ്യയും പറയുന്നു. ഈ സംഘർഷം റഷ്യക്ക് ഒരു അപ്രതീക്ഷിത മുന്നേറ്റമാണ്.

അവരുടെ എണ്ണ, വാതക ഉത്പന്നങ്ങൾക്കുള്ള ആവശ്യം ഗണ്യമായി വർദ്ധിച്ചിരുന്നു. സമീപവർഷങ്ങളിൽ യുക്രൈനെതിരെയുള്ള യുദ്ധവുമായി ബന്ധപ്പെട്ട ഉപരോധങ്ങളാൽ തകർന്ന കയറ്റുമതി ഇറാൻ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...