Education

കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി

തിരുവനന്തപുരം : മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളേജാണിത്. കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലാണ് യുനാനി മെഡിക്കല്‍ കോളേജ്.

ഇന്നത്തെ മന്ത്രി സഭാ യോഗത്തിലാണ് മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി നല്കാൻ തീരുമാനമായത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കമാണിതെന്ന നിലയില്‍ പ്രതിപക്ഷം അഭിപ്രായം ഉയർത്തിയിരുന്നു. സ്വാശ്രയ കോളേജിന് എയ്ഡഡ് പദവി നല്‍കുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടേയും ശമ്പളം അടക്കമുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കേണ്ടി വരും.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...