Kerala

മലയാളം ഇനി മുതൽ കേരളത്തിന് ഭരണ ഭാഷ ഗവർണർ ബില്ലിൽ ഒപ്പ് വച്ചു

തിരുവനന്തപുരം : മലയാളം ഭരണ ഭാഷയാക്കാനുള്ള ബില്ലിൽ ഒപ്പിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. മലയാളം ഭരണ ഭാഷയാക്കണമെന്ന് പല സാംസ്‌കാരിക നേതാക്കളും പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കേരള എന്നുള്ളത് കേരളം എന്നാക്കി മാറ്റിയതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.

കേരള ഔദ്യോഗിക ഭാഷാ ആക്‌ട് 1969 അനുസരിച്ച് കേരളത്തിൽ ഇതുവരെ ഇംഗ്ലീഷും മലയാളവുമായിരുന്നു ഭരണ ഭാഷയായി ഉപയോഗിച്ചിരുന്നത്. ഇനി മുതൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം നിർബന്ധിത പഠന പദ്ധതിയാക്കും. സർവകലാശാലയിലും ഇത് പ്രാവർത്തികമാക്കും.

കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ പിഎസ് സി പരീക്ഷകൾ എന്നിവയെല്ലാം ഇനി മുതൽ പൂർണമായും മലയാളത്തിലായിരിക്കും. മറ്റു ഭാഷാ പരീക്ഷകൾ മാത്രം പതിവ് തെറ്റിക്കില്ല. യുഡിഎഫ് സർക്കാരിന്‍റെ  കാലത്തു മലയാളം ഭരണ ഭാഷയാക്കനുള്ള ബില്ല് കൊണ്ട് വന്നിരുന്നെങ്കിലും അന്ന് രാഷ്‌ട്രപതി അനുമതി ലഭിച്ചിരുന്നില്ല.

രണ്ടാം പിണറായി സർക്കാർ ഒക്ടോബറിൽ വീണ്ടും ഈ ബില്ല് നിയമസഭാ സമ്മേളനത്തിൽ പാസാക്കിയിരുന്നു. അന്നത് ഗവർണർ ഒപ്പ് വച്ചിരുന്നില്ല. ബിജെപി സംസ്ഥന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഈ ആവശ്യം ഉന്നയിച്ചു പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

തുടർന്നാണ് ഗവർണർ ബില്ലിൽ ഒപ്പ് വച്ചത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...