Politics

പ്രധാനമന്ത്രി കേരളത്തിലേക്ക് : മാർച്ച് 11ന് എൻഡിഎ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. മാർച്ച് 11ന് കൊച്ചിയിൽ വച്ചു എൻഡിഎ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അരലക്ഷം പേർ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു.

'മാറ്റം തുടങ്ങാം വികസിത കേരളം മോദിയ്ക്കൊപ്പം' എന്നതാണ് എൻഡിഎയുടെ ഇത്തവണത്തെ മുദ്രവാക്യം. കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് മുമ്പിൽ 11ന് നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കും.  പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും എസ് സുരേഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിന് കൊച്ചിയിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എൻഡിഎയുടെ പ്രകടന പത്രിക മോദി അന്ന് പുറത്തിറക്കുമെന്നും പറഞ്ഞിരുന്നു. മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...