Local

കെ എസ് ആർ ടി സി ജീവനക്കാരൻ യാത്രക്കാരനെ മർദിച്ചു; വീഡിയോ പുറത്ത്

തൊടുപുഴ: ബസ് സ്റ്റാൻഡിൽ മദ്യപിച്ചെത്തിയ യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാരൻ മർദിച്ചു. ജീവനക്കാരൻ യാത്രക്കാരന്റെ മുഖത്തടിക്കുന്ന വിഡിയോ പുറത്തുവന്നു. ബുധനാഴ്ച വൈകിട്ട് അടിമാലി ഭാഗത്തുനിന്നു തൊടുപുഴയിലേക്കുള്ള ബസിൽ മദ്യപിച്ച് യാത്ര ചെയ്തയാൾ സഹയാത്രക്കാരുമായി വാക്കേറ്റം ഉണ്ടാക്കിയെന്നാണു ജീവനക്കാർ പറയുന്നത്. ഇതിനിടെ, യൂണിഫോം ധരിച്ചെത്തിയ ആൾ യാത്രക്കാരന്റെ മുഖത്തടിക്കുന്ന ദൃശ്യമാണു പ്രചരിക്കുന്നത്. പിന്നാലെ മറ്റൊരു യാത്രക്കാരനും മർദിച്ചു. പിന്നീടെത്തിയ പൊലീസ് സംഘം യാത്രക്കാരനെ അനുനയിപ്പിച്ചു പറഞ്ഞുവിട്ടു. ജീവനക്കാർ മർദിച്ചിട്ടില്ലെന്നും യാത്രക്കാർ തമ്മിലാണു പ്രശ്നം ഉണ്ടായതെന്നുമാണു ഡിപ്പോ അധികൃതരുടെ വിശദീകരണം.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...