Politics

ഞാൻ ഇനി ബിജെപിയിൽ ഉണ്ട് : എസ് രാജേന്ദ്രൻ

മൂന്നാർ : എൻ്റെ പ്രവർത്തനം ഇനി ബിജെപിയിൽ എന്ന് പ്രഖ്യാപനം നടത്തി സിപിഎം മുൻ എംഎൽ എ എസ്. രാജേന്ദ്രൻ. കഴിഞ്ഞ ദിവസം തിരുവന്തപുരത്തു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചക്കുശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തത് എന്ന് ശ്രീ എസ് രാജേന്ദ്രൻ പറഞ്ഞു .

ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ ഉടന് മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ വച്ചു പാർട്ടി പ്രവേശനം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആയിരുന്ന എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു പാർട്ടിയിൽ നിന്ന് എസ്. രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതേ തുടർന്ന് സിപിഎമ്മുമായി ചേർച്ചയിൽ അല്ലായിരുന്നു ഇദ്ദേഹം. ബിജെപിയിൽ അംഗത്വമെടുത്താലും നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു . മുൻ സിപിഎം എം എൽ എ ആയിരുന്നു എസ് രാജേന്ദ്രൻ.


more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...