Education

ജെ.ഇ.എസ്.ടി. (JEST) 2026 വിജ്ഞാപനമായി: ഗവേഷണത്തിനായി അപേക്ഷിക്കാം

2026-ലെ ജോയിന്‍റെ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് (ജസ്റ്റ്) അപേക്ഷിക്കാം. തിയററ്റിക്കൽ കംപ്യൂട്ടർ സയൻസിലെ പിഎച്ച്.ഡി./ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകൾ; കംപ്യൂട്ടേഷണൽ ബയോളജി പിഎച്ച്.ഡി. പ്രോഗ്രാം എന്നിവയിലേക്കാണ് പ്രവേശനം ലഭിക്കുക.

അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (എ.എൻ.ആർ.എഫ്.) [മുൻപ്, സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച് ബോർഡ് (എസ്.ഇ.ആർ.ബി.) എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംവിധാനം ജസ്റ്റ് (JUST) നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ആയി അംഗീകരിച്ചിട്ടുണ്ട്.

എ.എൻ.ആർ.എഫ്./സെർബ് പോഗ്രാമുകളിൽ പ്രവർത്തിക്കുന്ന നെറ്റ് യോഗ്യതയുള്ള ഫെലോസിന് അനുയോജ്യമായ ഫെലോഷിപ്പിന് അർഹതയുണ്ട്. തിരുപ്പതി ഐസറാണ് സംഘാടകസ്ഥാപനം.

ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസഡ്, നൈനിറ്റാൾ • ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത • ഹരീഷ് - ചന്ദ്ര റിസർച്ച് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പ്രയാഗ് രാജ് • ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ്, ബെംഗളൂരു • •ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ച്, മുംബൈ •ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്, ചെന്നൈ •ടി.ഐ.എഫ്.ആർ. സെൻറർ ഫോർ ഇൻറർ സെൻറർ ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസസ്, ഹൈദരാബാദ് •യു.ജി.സി.-ഡി.എ.ഇ. കൺസോർഷ്യം ഓഫ് സയൻ്റിഫിക് റിസർച്ച്, ഇന്ദോർ •വേരിയബിൾ എനർജി സൈക്ലോട്രോൺ സെൻ്റർ, കൊൽക്കത്ത എന്നീ സ്ഥപനങ്ങളിൽ പ്രവേശനം ലഭിക്കും.

ഗവേഷണ മേഖലകളെക്കുറിച്ച് അറിയാൻ അതത് സ്ഥാപനങ്ങളുടെ വെബ് സൈറ്റ് പരിശോധിക്കണം.

അക്കാദമിക് യോഗ്യതാ വ്യവസ്ഥ ഇല്ല. പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ സൂചിപ്പിച്ച പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ഒരു സ്ക്രീനിങ് ടെസ്റ്റ് മാത്രമാണിത്. സ്ഥാപനം, പ്രോഗ്രാം എന്നിവയ്ക്കനുസരിച്ച് നിശ്ചിത ബാച്ച്‌ലർ/മാസ്റ്റർ ബിരുദമുള്ളവർക്ക് പൊതുവേ അപേക്ഷിക്കാം. അധികമായി വേണ്ട വ്യവസ്ഥകളും തൃപ്തിപ്പെടുത്തണം.

നിശ്ചിത വിഷയത്തിലെ ബി.എസ്‌സി.; ബി.എസ്‌സി. (മേജർ/ഓണേഴ്സ്); എം.എസ്‌സി, ചില ബ്രാഞ്ചുകളിലെ/ഏതെങ്കിലും ബ്രാഞ്ചിലെ ബി.ഇ./ബി.ടെക്., എം.ഇ./എം.ടെക്. ബിരുദം, എം.സി.എ. എന്നിവയിലൊന്നുളളവർക്ക് പൊതുവേ അർഹതയുണ്ട്.

വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത പ്രോഗ്രാമുകളിലെ പ്രവേശന യോഗ്യത www.jest.org.in ൽ നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് വ്യവസ്ഥകൾ ഉറപ്പാക്കണം. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും അഭിമുഖീകരിക്കാം. ഉയർന്ന പ്രായപരിധിയില്ല. എന്നാൽ, സ്ഥാപനങ്ങൾക്ക് അവരുടേതായ പ്രവേശന വ്യവസ്ഥകൾ ഉണ്ടാകും.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...