Kerala

സംസ്ഥാന പോലീസിലെ ഒൻപതു ഉദ്യോഗസ്ഥർക്കു ഐ.പി.എസ് ലഭിച്ചു

കേരള പൊലീസിൽ സെർവീസിൽ ഇരിക്കുന്നവരും സെർവീസിൽ നിന്നും വിരമിച്ചവരും ഉൾപ്പെട്ട ഒൻപതു ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി.2023ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എ നാസിം (മറൈൻ എൻഫോഴ്‌സ്‌മെന്റ്), 2024 ലെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.രാജൻ (എസ്.പി, കെ.എസ്.ഇ.ബി വിജിലൻസ്), ജി.സാബു

(എസ്.പി,എസ്.എസ്.ബികോഴിക്കോട്റേഞ്ച് ) പി വിക്രമൻ (വിജിലൻസ് ഓഫീസർ,എക്‌സൈസ്)എന്നിവർക്കും സെർവീസിൽ നിന്നും വിരമിച്ച സി.എസ് ഷാഹുൽഹമീദ്,ബി.കൃഷ്ണകുമാർ,പ്രീജിഷ് തോട്ടത്തിൽ, ഇ.എൻ.സുരേഷ്,എ.യു.സുനിൽ കുമാർ എന്നിവർക്കുമാണ് ഐ.പി.എസ് ലഭിച്ചത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...