Politics

പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയായി രമേശ് പിഷാരടി : താരത്തിന്‍റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി

നടനും സംവിധായകനും ടെലിവിഷൻ താരവുമായ രമേശ് പിഷാരടി പാലക്കാട്ട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. താരത്തിന്‍റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയാതായി അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. മത്സരിക്കാൻ പിഷാരടി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കെ.മുരളീധരൻ ഉൾപ്പെടെയുള്ളവരെ പാലക്കാട്ട് പരിഗണിച്ചിരുന്നു. സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിംഗ് എംഎൽഎയായ രാഹുല്‍ മാങ്കൂട്ടത്തിന്‍റെ ബലാത്സംഗ കേസ് പാർട്ടിയ്ക്ക് ഉണ്ടാക്കിയ ഷീണം ചെറുതല്ല.

അതിനാൽ പാലക്കാട് കരുത്തനായ സ്ഥാനാർത്ഥിയെ ആയിരിക്കും പരിഗണിക്കുക. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...