Politics

അവസാനവട്ട അനുനയത്തിലും വഴങ്ങിയില്ല: ജി സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും

ആലപ്പുഴ : സിപിഎംമ്മിന്‍റെ അവസാന വട്ട അനുനയത്തിലും വഴങ്ങാതെ ജി സുധാകരൻ. ഇന്ന് 11മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണും. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

മത്സരിക്കാനുള്ള താല്പര്യം ഇന്നലെ വീട്ടിൽ എത്തിയ നേതാക്കളെ വീണ്ടും അറിയിച്ചിരുന്നു. എന്നാൽ മാനദണ്ഡപ്രകാരം മാറ്റിനിർത്തിയതല്ലേ എന്നാണ് നേതാക്കൾ പ്രതികരിച്ചത്. എങ്കിൽ തീരുമാനത്തിൽ മാറ്റമില്ലെന്നു സുധാകരനും അറിയിച്ചു.

11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി അണികൾക്ക് നിർദേശം.

കീഴ്ഘടകങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കണമെന്നും നിർദേശമുണ്ട്. ഇന്നലെ രാത്രി ചേർന്ന അടിയന്തിര ജില്ലാ കമ്മിറ്റിയിലാണ് നിർദേശം.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...