Education

പാഠപുസ്തകം ഇറക്കുന്നത് ദോശ ചുടുന്നതുപോലെയല്ല; വി ശിവൻകുട്ടി

കോട്ടയം:പാഠപുസ്തകം മുൻകൂട്ടി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത് പച്ചക്കള്ളമാണെന്നും രമേശ് ചെന്നിത്തല പറയുന്നത് മണ്ടത്തരമാണെന്നും മന്ത്രി വി.ശിവൻകുട്ടി. പാഠപുസ്തകങ്ങളും കരിക്കുലവും ദോശ ചുടുന്നതു പോലെ ചുട്ടെടുക്കാൻ പറ്റുന്ന കാര്യമല്ല. സെമിനാറുകളും ചർച്ചകളും നടത്തണം. സങ്കീർണമായ നടപടിക്രമങ്ങൾ അതിനു പിന്നിലുണ്ടെന്നും മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്ന് അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് ഇന്ന് വേണ്ടതുപോലെ ഒന്നും നടന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്.ഒന്നു മുതൽ പത്താം ക്ലാസ് വരെ ഓൾ പ്രമോഷനായിരുന്നു യുഡിഎഫ് കാലത്ത് എന്നെങ്കിലും രമേശ് ചെന്നിത്തല ഓർക്കണം. സബ്ജക്ട് മെനു രീതിയിലാണ് ഇപ്പോൾ പരീക്ഷകൾ നടക്കുന്നത്. ഏതു സബ്ജക്ടിനാണോ മാർക്ക് കുറഞ്ഞത് ആ വിഷയം വീണ്ടും പഠിപ്പിച്ച് പരീക്ഷ നടത്തുകയാണ്. ഫലത്തിൽ ഒരു കുട്ടിപോലും തോൽക്കുന്നില്ല. ഒരു കുട്ടി വിജയിക്കുന്നത് മുൻകൂട്ടി അറിഞ്ഞാണോ പാഠപുസ്തകങ്ങൾ നൽകുന്നതെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യം തന്നെ മണ്ടത്തരമാണ്.യു ഡി എഫിന്റെ കേരള യാത്രയിൽ പൊരിഞ്ഞ അടിയാണ്. കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാനൊക്കെ ശ്രമിക്കുന്നതു പോലെയുള്ള പരിശ്രമങ്ങളാണ് കാണുന്നത്.അതുകൊണ്ട് ഇത് അവസാനിക്കുന്ന സ്ഥലത്ത് നന്നായി ശ്രദ്ധിക്കാൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് വലിയ സംഘർഷം നടന്നിട്ടുണ്ടെങ്കിൽ നാണക്കേട് സർക്കാരിന് ആണല്ലോ അദ്ദേഹം പറഞ്ഞു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...