Kerala

പതിറ്റാണ്ടുകളുടെ യാത്രാദുരിതം അവസാനിച്ചു : പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

പൂച്ചാക്കല്‍ : പതിറ്റാണ്ടുകളുടെ യാത്രാദുരിതം ഇനിയില്ല. പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വേമ്പനാട്ടു

കായലിന് കുറുകെ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം.

ആയിരക്കണക്കിന് ആളുകളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ പരിപാടിയില്‍ മന്ത്രിമാരും ജില്ലയിലെ എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. നാലുവശവും വെള്ളത്തിനാൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പാണ് പെരുമ്പളം പാലം.

കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. ദേശീയ ജലപാത കടന്നുപോകുന്നയിടത്ത് തൂണുകള്‍ ഒഴിവാക്കാന്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് നിര്‍മാണം. പാലം തുറക്കുന്നതിന്റെ ഫലമായി കെഎസ്ആർടിസി ബസ് സർവീസ് ദ്വീപിൽ ആരംഭിക്കും.

പെരുമ്പളം പാലം മൈതാനം താത്കാലിക ബസ് സ്റ്റാന്‍ഡായി ഉപയോഗിക്കും. പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥിരം ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാനുമാണ് തീരുമാനം

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...