National

ഇന്ധന വില ഉടന്‍ കുതിച്ചുയരുമെന്ന വാര്‍ത്ത തള്ളി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

ഡൽഹി : ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ത്യയിൽ ഇന്ധന വില കൂടിയേക്കുമെന്ന വാർത്ത തള്ളി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്നും വില വർദ്ധിപ്പിക്കേണ്ട സാഹചര്യം നിലവിൽ ഇന്ത്യയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഹ്രസ്വകാല തടസങ്ങളെ നേരിടാൻ ഇന്ത്യയ്ക്ക് കഴിയും അദ്ദേഹം പങ്കു വച്ചു.

സ്റ്റോക്ക് നിരന്തരം പരിശോധിച്ച് ഉറപ്പ് വരുത്തുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയും മാറിവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഇന്ധനത്തിന്‍റെ സ്‌റ്റോക്ക്, വില, ദീര്‍ഘകാലത്തേക്കുള്ള ലഭ്യത എന്നിവയിലൂന്നി പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്.

പെട്രോള്‍, ഡീസല്‍, എടിഎഫ് തുടങ്ങിയവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള എണ്ണ വിതരണം മന്ദഗതിയിലാണ്.

വരുദിവസങ്ങളില്‍ എണ്ണ വിതരണം നിലയ്ക്കാനും സാധ്യതയുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ഇറാന്‍റെ ആക്രമണം ഇന്ധന വിതരണം തടസ്സപ്പെടുത്തി. എണ്ണയുടെ 20 ശതമാനം അഥവാ ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയും കയറ്റി അയയ്ക്കപ്പെടുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയരാനാണ് സാധ്യത.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...