Politics

കെ കെ ശൈലജ പേരാവൂരിൽ മത്സരത്തിന്, തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം ഭാര്യ പി കെ ശ്യാമള

കണ്ണൂർ : കെ കെ ശൈലജ പേരാവൂരിൽ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടും. തളിപ്പറമ്പിൽ എം വി ഗോവിന്ദനു പകരം അദ്ദേഹത്തിന്‍റെ ഭാര്യ പി കെ ശ്യാമളയായിരിക്കും മത്സരിക്കുക. ഇത് സംബന്ധിച്ചു കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു.

തലശ്ശേരിയിൽ കാരായി രാജൻ ,മട്ടന്നൂർ – വി കെ സനോജ് , പയ്യന്നൂർ – ടി ഐ മധുസൂദനൻ, കല്യാശ്ശേരി- എം വിജിൻ, ധർമ്മടം – പിണറായി വിജയൻ എന്നിവരും മത്സരിക്കും. മട്ടന്നൂരിൽ ആയിരുന്നു കഴിഞ്ഞ തവണ കെ കെ ശൈലജ മത്സരിച്ചത്. അന്ന് റെക്കോർഡ് ഭൂരിപക്ഷമുണ്ടായിരുന്നു.

കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിനെയാണ് പേരാവൂരിൽ കെ കെ ഷൈലജ നേരിടാൻ പോകുക. പേരാവൂരിൽ സണ്ണി ജോസഫിനെതിരെ ശക്തയായ സ്ഥാനാർത്ഥിയെ നിർത്തണമെന്ന വിലയിരുത്തലിലാണ് കെ കെ ശൈലജയുടെ പേര് നിർദേശിച്ചത്. 2006 ൽ പേരാവൂരിൽ നിന്നും കെ കെ ശൈലജ മത്സരിച്ച് വിജയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. പല മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയം പൂർത്തിയായതാണ് സൂചന.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...