National

മാധവ് ഗാഡ്ഗിൽ വിടവാങ്ങി ; അന്ത്യം പൂനയിൽ


ന്യൂഡൽഹി : പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു . 83 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേ പൂനയിൽ വച്ചാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. മകൻ സിദ്ധാർഥ ഗാർഗിൽ ആണ് പിതാവിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടത്.


1942 മെയ് 24 ആണ് ഗാഡ്ഗിൽ ജനിച്ചത്. 1973 മുതൽ 2004 വരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് -ൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. സ്റ്റാൻഫോർഡിലും ബെർക് ലിയിലെ കാലിഫോർണിയ സർവകലാശാലയിലും വിസിറ്റിങ് പ്രൊഫസർ ആയി സേവനമനുഷ്‌ഠിച്ചിട്ടുണ്ട് .


ജനസംഖ്യാ ശാസ്ത്രം പരിസ്ഥിതി സംരക്ഷണ ശാസ്ത്രം തുടങ്ങിയവയിലായി 215 ഓളം ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട് . പത്മശ്രീ, പത്മഭൂഷൺ എന്നിവയ്ക്കുപുറമെ ഐക്യ രാഷ്ട്ര സഭയുടെ പരമോന്നതെ പരിസ്ഥിതി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


പശ്ചിമഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഗാർഗിൽ നിർദേശിച്ച കർശന നിയന്ത്രണങ്ങൾ കേരളത്തിൽ വലിയ വിവാദമാണ് സൃഷ്ട്ടിച്ചത് . രാഷ്ട്രീയ -മത -സാമുദായികം പോലുള്ള നിരവധി സംഘടനകൾ ഗാർഗിൽ റിപ്പോർട്ടിനെതിരെ രംഗത്ത് വന്നു. റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിക്കാൻ കസ്തൂരിരംഗൻ സമിതിയെ നിയമിച്ചു.


more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...