Kerala

ശബരിമല യുവതി പ്രവേശനം : മുൻ നിലപാട് മാറ്റി തിരുവിതാകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ മുൻ നിലപാട് മാറ്റി തിരുവിതാകൂർ ദേവസ്വം ബോർഡ്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. സുപ്രിം കോടതി ഉത്തരവിനെതിരെ കോടതിയിൽ നിലപാട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുവതി പ്രവേശനത്തിൽ ബോർഡ് വിശ്വാസികൾക്ക് ഒപ്പമാണ്. 2020ലേത് അഭിഭാക്ഷന്‍റെ നിലപാട് ആണ്. ബോർഡിനുള്ളിൽ വ്യക്തികൾ അനുകൂലിക്കുന്നുണ്ടാവാം.

എന്നാൽ ബോർഡിന് ഈ കാര്യത്തിൽ ആശയ കുഴപ്പമില്ല. കോടതിയിൽ ഈ കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്‌മൂലം നൽകും. 2020ൽ ശബരിമലയിൽ യുവതീ പ്രവേശനം അംഗീകരിച്ചു സുപ്രിം കോടതി വിധി വന്നിരുന്നു.

ശബരി മലയിൽ ചെലവുകൾ ചുരുക്കുന്നതിന്‍റെ ഭാഗമായി ശബരിമല തീർത്ഥാടനത്തിനായി പ്രത്യേക ബഡ്‌ജറ്റുണ്ടാകും. ഇതിലൂടെ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ കഴിയുമെന്ന് കരുതുന്നു. കച്ചവ‌ട സ്ഥാപനങ്ങൾക്ക് പുതിയ ടെൻഡർ രീതി കൊണ്ടുവരും.

ശബരിമലയിലെ സ്‌പോൺസർഷിപ്പിലും സുതാര്യത ഉറപ്പാക്കും. ബോർഡ് ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് മാത്രമായിരിക്കും സ്‌പോൺസർഷിപ്പുണ്ടാവുക.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...