Crime

ശബരിമല സ്വർണ കൊള്ള : എൻ വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി

കൊല്ലം : ശബരിമല സ്വർണ കൊള്ള എൻ വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യ ഹർജികളും കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ദേവസ്വം ബോർഡ് മുൻ അംഗംമാണ് എൻ വിജയകുമാർ.

ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിന്‍റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പിട്ടത്. തനിക്ക് സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിൻ്റെ മൊഴി.‌‌

കട്ടിളപ്പാളി കേസിലും ദ്വാരപലക ശിൽപ പാളി കേസിലും വിജയകുമാർ പ്രതിയാണ്. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...