Crime

ഡോ: വന്ദനാ ദാസ് വധക്കേസ് : അന്തിമവാദം പൂർത്തിയായി, വിധി മാർച്ച് 17ന് പറയും

കൊല്ലം : ഡ്യുട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ മദ്യ ലഹരിയിൽ കത്രിക ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തിയ കേസിൽ അന്തിമ വാദം പൂർത്തിയായി. കേസിന്റെ വിധി മാർച്ച് 17നു കോടതി പറയും. കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതിയാണ് കേസിൽ വിധി പറയുക.

നമ്പിച്ചിറകാലയിൽ വീട്ടിൽ കെ.ജി മോഹൻ ദാസിന്‍റെയും വസന്ത കുമാരിയുടെയും ഏക മകളായ ഡോക്ടർ വന്ദനാ ദാസാണ് കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിൽ ആദ്യമായാണ് ആശുപത്രിയിൽ വച്ചു ഡോക്ടർ കൊല്ലപ്പെടുന്ന ദാരുണ സംഭവം ഉണ്ടാകുന്നത്. നെടുമ്പനയിൽ എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപാണ് വന്ദനയെ കുത്തി കൊലപ്പെടുത്തിയത്.

2023 മേയ് 10ന് പുലർച്ചെ 4:35ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം നടക്കുന്നത്. നെഞ്ചത്തും കഴുത്തിലും കത്രിക കൊണ്ട് കുത്തിയ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി ഹൗസ് സർജൻസിയ്ക്കാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യാനെത്തിയത്.

സന്ദീപ് മേയ് 10ന് പുലർച്ചെ മൂന്നോടെ കൊല്ലം റൂറൽ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താൻ അപകടത്തിൽപ്പെട്ടെന്നും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ചു. പൊലീസ് എത്തിയപ്പോൾ കാലിൽ പരിക്കേറ്റ് അയൽവാസിയുടെ പറമ്പിൽ നിൽക്കുകയായിരുന്നു. അയൽവാസികളെയും കൂട്ടി സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചു.

ഡ്യൂട്ടി ഡോക്ടർ മുറിവ് ഡ്രസ് ചെയ്യാൻ നിർദ്ദേശിച്ചു. ഒപി ടിക്കറ്റുമായി സന്ദീപിനൊപ്പം ഡ്രസിംഗ് റൂമിലേക്ക് പോയ ഡോ: വന്ദന പിന്നീട് ഒബ്സർവേഷൻ റൂമിലേക്ക് പോയി. അവിടെ വച്ചു അക്രമാസ്‌ക്തനായ ഇയാൾ ക്വഷ്വലിറ്റിയിൽ ഉണ്ടായിരുന്നവരെ ആക്രമിച്ചു. പിന്നാലെ ഒബ്സെർവഷൻ റൂമിലേക്ക് പാഞ്ഞെത്തിയ ഇയാൾ വന്ദനയെ 27 തവണ കത്രിക കൊണ്ട് കുത്തുകയായിരുന്നു. പ്രതിക്കെതിരെ ഭാര്യയും മൊഴി നൽകിയിട്ടുണ്ട്. സന്ദീപ് മദ്യപിച്ചു സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു.

പ്രശ്നങ്ങളെ തുടർന്ന് ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. തനിക്കു മനോവിഭ്രാന്തിയുണ്ടെന്നാണ് സന്ദീപ് കോടതിയിൽ മൊഴി നൽകിയത്. എന്നാൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രതിയുടെ മാനസികനില വിദഗ്ദ്ധസംഘം പരിശോധിച്ചതോടെ ഈ വാദം പൊളിയുകയായിരുന്നു.

കേസിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്നും പുറത്താക്കി.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...